നീങ്ങട്ടെ ഗൾഫ് പ്രതിസന്ധി: യു.എസ് നിലപാടിൽ പ്രതീക്ഷയേറുന്നു
text_fieldsദോഹ: നാലാം വർഷത്തിലേക്ക് കടന്ന ഖത്തർ ഉപരോധത്തിന് എത്രയും പെട്ടെന്ന് അറുതിയുണ്ടാവട്ടെ എന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് എല്ലാവരും. അതിലേക്കുള്ള നല്ല സൂചനകളാണ് അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് മിഡിൽ ഈസ്റ്റിെൻറ കാര്യങ്ങൾക്കായുള്ള ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെൻകർ പറഞ്ഞതോടെ ഇക്കാര്യത്തിൽ പ്രതീക്ഷയേറുകയാണ്. ഉപരോധത്തിൽ അടിസ്ഥാനപരമായ മാറ്റമൊന്നും ഇല്ലെങ്കിലും പരിഹാരചർച്ചകളിൽ നിർണായകമായ ചുവടുവെപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടുന്ന ഉയർന്ന തലത്തിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നുമാണ് ഡേവിഡ് ഷെൻകർ പറഞ്ഞത്.
മറക്കാനാവാത്ത 2017 ജൂൺ അഞ്ച്
ഖത്തറിനെതിരെയുള്ള അയൽരാജ്യങ്ങളുടെ ഉപരോധം നാലാം വർഷത്തിേലക്ക് പ്രവേശിച്ചിരിക്കുകയാണ്. 2017 ജൂൺ അഞ്ചിന് പുലർച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. കാരണങ്ങളായി പറഞ്ഞതാകെട്ട വ്യാജമായി ഉണ്ടാക്കിയതും. ഖത്തർ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന്നാൽ, ഖത്തറിെൻറ മുഴുവൻ അതിർത്തികളും അടച്ചുള്ള ഉപരോധത്തിനാണ് അയൽരാജ്യങ്ങൾ തുനിഞ്ഞത്. ക്യു.എൻ.എ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം സൈബർ ഭീകരവാദത്തിെൻറ പരിധിയിൽ പെടുന്നുവെന്നാണ് ഐ.ടി നിയമജ്ഞർ വ്യക്തമാക്കുന്നത്.
ഖത്തറിെൻറ സ്വന്തം വാർത്താചാനലായ അൽജസീറ അടച്ചുപൂട്ടുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക, ഇറാനുമായുള്ള ബന്ധം ഒഴിവാക്കുക, ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് അനുകൂല നിലപാട് നിർത്തുക തുടങ്ങിയ 13 ഇന നിബന്ധനകളാണ് ഉപരോധം നീക്കാനായി ഖത്തറിെൻറ മുന്നിൽ ആ രാജ്യങ്ങൾ െവച്ചത്. എന്നാൽ, ഇത്തരം നിബന്ധനകൾ പാലിക്കാൻ സാധ്യമല്ലെന്നാണ് ഖത്തർ തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്ന നിലപാട്.എന്നാൽ, രാജ്യത്തിെൻറ പരമാധികാരം പണയപ്പെടുത്താത്ത തരത്തിലുള്ള ചർച്ചകൾക്ക് എന്നും തയാറാണെന്ന നിലപാട് രാജ്യം സ്വീകരിക്കുകയും ചെയ്തു.
നല്ല സൂചനകൾ ഫലപ്രാപ്തിയിൽ എത്തുമോ?
ഗൾഫ് പ്രതിസന്ധി പരിഹാരത്തിനായുള്ള നല്ല സൂചനകൾ പലസമയങ്ങളിലായി ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. തുടക്കം മുതൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ നേതൃത്വത്തിൽ പ്രശ്നപരിഹാരശ്രമങ്ങൾ നടന്നുവരുന്നുണ്ട്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ സമാപിച്ച അവസാന ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) നാൽപതാമത് സമ്മേളനത്തിൽ ഗൾഫ് പ്രതിസന്ധി അയഞ്ഞതിെൻറ നല്ല സൂചനകൾ ഉണ്ടായിരുന്നു. ഖത്തറിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിലേക്ക് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ ദേശീയ ടീമുകളെ അയച്ചതുമുതൽ തുടങ്ങിയ നല്ല സൂചനകൾ ഗൾഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നതിന് ബലം നൽകുന്നതായിരുന്നു ജി.സി.സി സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാര്യങ്ങൾ.
സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അന്നത്തെ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയെ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി. ഉപരോധത്തിനുശേഷം നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്. റിയാദ് പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്, മന്ത്രിയും മന്ത്രിമാരുടെ കൗണ്‍സില്‍ അംഗവുമായ ഡോ. മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്, ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് റാഷിദ് അല്‍ സയാനി എന്നിവരും ഖത്തർ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.ജി.സി.സി സമ്മേളനത്തിൽ മുമ്പത്തേതുപോലെ ഖത്തറിനെതിരായ വികാരം അന്ന് എവിടെനിന്നും ഉയർന്നുകണ്ടില്ല എന്നതും ശ്രദ്ധേയമായിരുന്നു.
സൗദി, ബഹ്റൈൻ നേരിട്ടുള്ള വിമാനങ്ങൾ ഖത്തറിൽ
ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ആദ്യമായി സൗദിയിൽനിന്നും ബഹ്റൈനിൽനിന്നും നേരിട്ടുള്ള വിമാനങ്ങൾ ദോഹയിൽ ഇറങ്ങിയത് നിർണായകമായിരുന്നു. ഖത്തർ ആതിഥേയത്വം വഹിച്ച കഴിഞ്ഞ അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന സൗദിയുടെയും ബഹ്ൈറെൻറയും ദേശീയ ടീമുകളെ വഹിച്ചുള്ള വിമാനങ്ങളായിരുന്നു അവ. രണ്ടര വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരുവിമാനം സൗദി, ബഹ്റൈൻ രാജ്യങ്ങളിൽനിന്ന് നേരിട്ട് ദോഹയിൽ ഇറങ്ങുന്നത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ വിമാനങ്ങളിലെ ഇരുടീമുകൾക്കും വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു. ഉപരോധം നിലവിൽ വന്ന ശേഷം ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് ഒരു വിമാനം ഖത്തറിലേക്കോ തിരിച്ചോ പറന്നിട്ടില്ല. മുമ്പ് മേഖലയിൽ നടന്ന അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും മറ്റ് പരിപാടികൾക്കുമടക്കം മറ്റ് രാജ്യങ്ങൾ വഴിയാണ് പ്രതിനിധികൾ പോയിക്കൊണ്ടിരിക്കുന്നത്.
ചർച്ചകളിൽ സൗദിയും ഖത്തറും
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ നേരിയ പുരോഗതിയുള്ളതായും സൗദിയുമായി ചർച്ച നടക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയതായും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി ഈയടുത്ത് പറഞ്ഞിരുന്നു. ഒരു വിനിമയ ബന്ധങ്ങളും നിലവില്ലായിരുന്ന അവസ്ഥയില്‍ നിന്നും ഇരുരാജ്യങ്ങളും മാറിയെന്നും സി.എന്‍.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ആവശ്യം പരിഹാരവും ഒത്തുതീര്‍പ്പുകളുമാണ്. എല്ലാ രാജ്യങ്ങളുടെയും മാന്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐക്യം തിരികെ വരണം. എല്ലാ രാജ്യങ്ങളും വിജയിച്ചതായി പ്രഖ്യാപിക്കുകയും ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ വരാതെ നോക്കുകയും വേണം.
ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളുണ്ടാകുന്ന അവസ്ഥ ആവര്‍ത്തിക്കപ്പെടരുത്. തങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും വിദേശനയങ്ങളെയും ബാധിക്കാത്ത ഏതുകാര്യവും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണ്. അതാണ് പ്രധാനകാര്യമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മുസ്ലിം ബ്രദര്‍ഹുഡിനെ കുറിച്ചുള്ള ചോദ്യത്തിന്, തങ്ങള്‍ ഒരു രാജ്യമാണെന്നും സംഘടനയല്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഖത്തര്‍ ഒരിക്കലും മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അവരുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.സൗദി അറേബ്യയുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തിലുള്ള സ്തംഭനാവസ്ഥയില്‍ നിന്ന് ഇരുവിഭാഗങ്ങളും നീങ്ങിയതായും വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. അല്‍ജസീറ വെബ്സൈറ്റായ അൽജസീറ ഡോട്ട് കോം (Aljazeera.com) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉപരോധം തീരാനായി മുന്നോട്ടുവെച്ച നടപ്പാക്കാനാവാത്ത 13 ആവശ്യങ്ങളില്‍ ചുറ്റിത്തിരിയുകയല്ല ചർച്ചകളിൽ ചെയ്യുന്നത്. കൂടിയാലോചനകളെല്ലാം അവയില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചതായും ഉപപ്രധാനമന്ത്രിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സൗദി അറേബ്യയിലെ സഹോദരങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ നിറഞ്ഞതാണെന്നും ഗുണപരമായ ഫലങ്ങളാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും റോമില്‍ നടന്ന മെഡിറ്ററേനിയന്‍ ഡയലോഗ്സ് ഫോറത്തില്‍ സംസാരിക്കവേയും ഉപപ്രധാനമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.