െഎ.സി.സി അന്താരാഷ്ട്ര നഴ്സിങ് ദിനം ആഘോഷിച്ചു
text_fieldsദോഹ: ഖത്തറിലെ നഴ്സിങ് രംഗത്ത് പ്രവർത്തിക്കുന്നവർക്കുവേണ്ടി അവരുടെ സംഘടനകളായ ഫിൻകിൻെറയും യൂനികിേൻറയും സഹകരണത്തോടെ ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) അന്താരാഷ്ട്ര നഴ്സിങ് ദിനം ആഘോഷിച്ചു.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ആക്ടിങ് ഡെപ്യൂട്ടി ചീഫ് നഴ്സിങ് ഓഫിസർ മറിയം നൂഹ് അൽ മുതവയും പങ്കെടുത്തു. ഇന്ത്യൻ ഡോക്ടറേഴ്സ് ക്ലബ് സ്ഥാപക പ്രസിഡൻറ് ഡോ. മോഹൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡൻറ് ഡോ. ജോയൽ ജേക്കബ് മാത്യു, ഐ.ബി.പി.സി പ്രസിഡൻറ് അസീം അബ്ബാസ്, ഫിൻക് പ്രസിഡൻറ് ബിജോയി ചാക്കോ, യുനിക് പ്രസിഡൻറ് മിനി സിബി എന്നിവർ സംസാരിച്ചു.
ഏതു പ്രതിസന്ധി സാഹചര്യത്തിലും ആരോഗ്യപരിപാലനരംഗത്ത് മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സിങ് സമൂഹത്തെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു.ജീവിതത്തിൽ ഒരു വ്യക്തിയെ രക്ഷിക്കുന്നതിലൂടെ നമുക്ക് നായക പരിവേഷം ലഭിക്കുെന്നങ്കിൽ നിരവധിപേരുടെ ജീവിതം രക്ഷിക്കുന്ന യഥാർഥ നായകരാണ് നഴ്സിങ് സമൂഹമെന്ന് എച്ച്.എം.സി ആക്ടിങ് ഡെപ്യൂട്ടി ചീഫ് നഴ്സിങ് ഓഫിസർ മറിയം നൂഹ് അൽ മുതവ അഭിപ്രായപ്പെട്ടു. വിവിധയിനം കലാപരിപാടികളും നടത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂമിലൂടെ നടത്തിയ പരിപാടിയിൽ 250ൽ അധികം അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.