ജിംസ് കപ്പ് വോളി ചാമ്പ്യൻഷിപ് 18 മുതൽ
text_fieldsദോഹ: വോളിബാൾ ലവിങ് ഇന്ത്യൻസ് ഇൻ ഖത്തർ (വോളിഖ്) സംഘടിപ്പിക്കുന്ന 'ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് 2021' വോളിബാൾ ചാമ്പ്യൻഷിപ്പിന് നവംബർ 18ന് തുടക്കമാവും. ഖത്തർ സ്പോർട്സ് സെൻററിലാണ് മത്സരങ്ങൾ. നാട്ടിലെ പ്രമുഖ ക്ലബുകളുടെ പേരിലാണ് ദോഹയിലെ മിന്നുംതാരങ്ങളെ ഉൾപ്പെടുത്തി ടീമുകൾ രജിസ്റ്റർ ചെയ്യുന്നത്. യൂനിവേഴ്സിറ്റി, സംസ്ഥാന, ദേശീയ തലത്തിലെ മത്സരങ്ങളിൽ കഴിവ് തെളിയിച്ച താരങ്ങൾ ഉദയ മട്ടന്നൂർ, സ്വപ്ന ബാലുശ്ശേരി, ബ്രദേഴ്സ് വാണിമേൽ, അർച്ചന പഴങ്കാവ്, ബ്രദേഴ്സ് മൂലാട്, പനഗുഡി ഫ്രൻഡ്സ് എന്നീ ആറു ടീമുകൾക്കുവേണ്ടി ദോഹയിൽ ജഴ്സി അണിയുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ വോളി മേളയുടെ ആദ്യ ഘട്ടത്തിൽ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് രൂപത്തിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ഖത്തർ വോളിബാൾ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ടൂർണമെൻറ് സംഘാടക സമിതി പ്രഖ്യാപിച്ചു. മുഹമ്മദ് ഈസ ചെയർമാനും മഹ്റൂഫ് മട്ടന്നൂർ വർക്കിങ് ചെയർമാനും മനോജ് കുമാർ ഓർഗനൈസിങ് കൺവീനറും ബഷീർ ടി.ടി.കെ ഫിനാൻസ് കൺവീനറും ആഷിക്ക് മാഹി ടെക്നിക്കൽ കൺവീനറുമായി സമിതി രൂപവത്കരിച്ചു. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ വോളി മേള സംഘടിപ്പിക്കുക. സീഷോർ ഗ്രൂപ്, സൂഖ് അൽ ബലാദി എന്നീ സ്ഥാപനങ്ങളാണ് മുഖ്യ സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.