കതാറ പീജിയൺ ടവർ മറയുന്നു
text_fieldsദോഹ: പ്രാവുകളുടെ കുറുകലും സല്ലാപങ്ങളുമായി, കതാറയിലെത്തുന്ന സഞ്ചാരികൾക്ക് ചന്തമുള്ള കാഴ്ചയായിരുന്നു പീജിയൺ ടവർ. നിറയെ ദ്വാരങ്ങളും പറന്നുവന്നിരിക്കാൻ നീണ്ടുനിൽക്കുന്ന കമ്പുകളുമായി ഖത്തറിലെത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രം. ആ പീജിയൺ ടവർ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവ പൊളിച്ചുമാറ്റുന്നത്. എന്നാൽ, പുതിയ രൂപകൽപനയിൽ ഏറെ സൗകര്യങ്ങളോടെ തന്നെ പുനർനിർമിക്കുമെന്ന് കതാറ കൾചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് അൽ സുലൈതി പറഞ്ഞു. ഫെബ്രുവരി 16 ബുധനാഴ്ച ടവർ പൊളിക്കുമെന്ന് അറിയിച്ചു. നിലവിൽ പള്ളിയോടുചേർന്ന് മൂന്ന് പീജിയൺ ടവറുകളാണ് തലയുയർത്തി നിൽക്കുന്നത്. രണ്ടെണ്ണം കടൽക്കരയിലായുമുണ്ട്. പുതിയ എൻജിനീയറിങ് രൂപകൽപനയോടെ ടവർ പുനർനിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, എത്ര ടവറുകൾ പുനർനിർമിക്കുമെന്ന് വ്യക്തമല്ല.ലോകമെങ്ങുമുള്ള സഞ്ചാരികൾ ഖത്തറിലെത്തുമ്പോൾ, ദോഹയുടെ അടയാളമായി അവരുടെ ചിത്രങ്ങളിൽ പതിയുന്ന ഐകൺ കൂടിയായിരുന്നു പീജിയൺ ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.