ശ്രദ്ധേയമായി ഫ്ലൈനാസ് ഖത്തര്‍ ലോഞ്ചിങ്
text_fieldsഫ്ലൈനാസ് ലോഞ്ചിങ്ങിനിടെ, ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്ഹാന് അല്‍ സഊദും ഫ്ലൈനാസ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഇലാ ഹ് സുലൈമാന്‍ അല്‍ ഈദിയും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
ദോഹ: സൗദി അറേബ്യക്കും ഖത്തറിനുമിടയില്‍ സര്‍വിസ് നടത്തുന്ന ഏക ബജറ്റ് എയര്‍ലൈനായ ൈഫ്ലനാസ് ഖത്തര്‍ ലോഞ്ചിങ് ശ്രദ്ധേയമായി. ഷര്‍ഖ് വില്ലേജ് ആൻഡ് സ്പായില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഖത്തര്‍ ടൂറിസം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവയില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി ട്രാവല്‍ ആൻഡ് ടൂറിസം പ്രഫഷനലുകളും പങ്കെടുത്തു. ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്ഹാന് അല്‍ സഊദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ സംസാരിച്ച ൈഫ്ലനാസ് ഇന്റര്‍നാഷനല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദി ൈഫ്ലനാസിനെക്കുറിച്ച് വിശദീകരിച്ചു. ൈഫ്ലനാസ് കഴിഞ്ഞ നവംബറില്‍ റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്നും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്നും ദോഹയിലേക്ക് ദിവസേന ആറു വിമാനങ്ങള്‍ എന്ന തോതില്‍ സർവിസ് ആരംഭിച്ചു. ഖത്തര്‍ ആതിഥ്യം വഹിച്ച 2022 ഫിഫ ലോകകപ്പിൽ അതിഥികള്‍ക്ക് ഒന്നിലധികം ഓപ്ഷനുകള്‍ നല്കിയ സര്‍വിസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
16 ലക്ഷ്യസ്ഥാനങ്ങളും 30 റൂട്ടുകളും ആരംഭിച്ചതിന് പുറമേ, 2022-ല്‍ ൈഫ്ലനാസ് പ്രവര്‍ത്തനത്തിലും പ്രകടനത്തിലും ഇരട്ട വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, യാത്രക്കാരുടെ എണ്ണം 91 ശതമാനം വർധിച്ച് 8.7 ദശലക്ഷമായും വിമാനങ്ങള്‍ 45 ശതമാനം വര്‍ധിച്ച് 43 വിമാനങ്ങളായും സീറ്റ് കപ്പാസിറ്റി 46 ശതമാനം വര്‍ധിച്ച് 66,000 ആയും ഉയര്‍ന്നു. 2022ല്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയര്‍ലൈന്‍ എന്ന സ്കൈട്രാക്സ് ഇന്റര്‍നാഷനല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളോടെ ൈഫ്ലനാസിന്റെ വിജയം അംഗീകരിക്കപ്പെട്ടതായി അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദി പറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 10 എയര്‍ലൈനുകളില്‍ സ്കൈട്രാക്സിന്റെ പട്ടികയിലും ൈഫ്ലനാസ് ഇടംനേടി. 2030 ഓടെ 250ലധികം ലക്ഷ്യസ്ഥാനങ്ങളും 330 ദശലക്ഷം യാത്രക്കാരുമെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ വേള്‍ഡ് ട്രാവല്‍ അവാര്‍ഡില്‍നിന്ന് തുടര്‍ച്ചയായ എട്ടാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച ചെലവു കുറഞ്ഞ എയര്‍ലൈന്‍ അവാര്‍ഡ് ൈഫ്ലനാസ് നേടി. ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ അസോസിയേഷനുകളിലൊന്നായ ലാഭേച്ഛയില്ലാത്ത ഓര്‍ഗനൈസേഷനായ അപെക്സിന്റെ വിലയിരുത്തല്‍ പ്രകാരം ലോകത്തിലെ ചെലവു കുറഞ്ഞ എയര്‍ലൈനുകളുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ ഫോര്‍-സ്റ്റാര്‍ വിഭാഗത്തിലാണ് ൈഫ്ലനാസ് സ്ഥാനംപിടിച്ചത്. അതില്‍ വിവിധ വിഭാഗങ്ങളിലായി 600 എയര്‍ലൈനുകള്‍ ഉള്‍പ്പെടുന്നു.
ഫ്ലൈനാസ് സീനിയര്‍ സ്ട്രാറ്റജിക് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ മൂസ ബഹരി, ഗ്രൗണ്ട് ഓപറേഷന് സീനിയര്‍ മാനേജര്‍ ഫഹദ് അല്‍ ഖഹ്താനി, ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ് റീജനല്‍ മാനേജര്‍ സയ്യിദ് മസ്ഹറുദ്ദീന്‍, അല്‍ റയീസ് ഗ്രൂപ് ചെയര്മാന് അഹ്മദ് അല്‍ റയീസ്, ൈഫ്ലനാസ് ഖത്തര്‍ ജി.എസ്.എ എവന്‍സ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ൈഫ്ലനാസ് ഖത്തര്‍ മാനേജര്‍ അലി ആനക്കയം എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.