ഖത്തറിൽ ഇനി ചുരുങ്ങിയ ശമ്പളം 1000 റിയാൽ
text_fieldsദോഹ: ഗാർഹിക തൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽവന്നു. 2020ലെ 17ാം നമ്പർ നിയമമാണിത്. മിഡിലീസ്റ്റിൽ തന്നെ ഇൗ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. പുതിയ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം നൽകണം.
ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവൻസിനായി 300 റിയാലും (5850 രൂപ) പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. നിയമത്തിന് നേരത്തേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞതോടെയാണ് ഞായറാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നതെന്ന് തൊഴിൽ സാമൂഹിക ഭരണകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.