എല്ലായിടത്തും മൊഡേണ വാക്സിൻ ലഭ്യമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാമ്പയിൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും മൊഡേണ വാക്സിൻ ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. നിലവിൽ രാജ്യത്ത് ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്.ആദ്യം ഫൈസർ വാക്സിനാണ് നൽകാൻ ആരംഭിച്ചത്. എന്നാൽ, പിന്നീട് മൊഡേണ വാക്സിനും ആരോഗ്യ മന്ത്രാലയം അനുമതി നൽകുകയായിരുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു ഫലങ്ങളുെടയും നിരന്തര വിലയിരുത്തലിനു ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ കൺട്രോൾ വകുപ്പ് െമാഡേണ വാക്സിന് അംഗീകാരം നൽകിയത്. ഇതിനുമുമ്പ് തന്നെ നിരവധി രാജ്യങ്ങളും വാക്സിന് അംഗീകാരം നൽകിയിരുന്നു. യു.എസ്, കാനഡ, യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളും അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടു വാക്സിനുകൾക്കും 95 ശതമാനം ഫലപ്രാപ്തി തെളിയിക്കെപ്പട്ടതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സാമിയ അബ്ദുല്ല പറഞ്ഞു.
രണ്ടു വാക്സിനും ഒരുപോലെ ഫലപ്രദമാണെന്നതിനാൽ ഏത് വാക്സിൻ സ്വീകരിക്കുമെന്നതിൽ തിരെഞ്ഞടുപ്പിെൻറ ആവശ്യമില്ല. രണ്ടു വാക്സിനും ആവശ്യമായ അളവിൽ രാജ്യത്ത് ലഭ്യമായതിനാൽ കാമ്പയിൻ കൂടുതൽ വിപുലീകരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാതരം ആളുകൾക്കും ഈ വാക്സിനുകൾ സുരക്ഷിതമാണ്.
പാർശ്വഫലങ്ങൾ രോഗപ്രതിരോധശേഷി രൂപപ്പെടുന്നതിെൻറ തുടക്കം
സാധാരണ കുത്തിവെപ്പെടുക്കുേമ്പാഴുള്ളതു പോലെയുള്ള പാർശ്വഫലങ്ങൾ മാത്രമേ കോവിഡ് വാക്സിനുമുള്ളൂ. കുത്തിവെപ്പെടുത്ത ഭാഗത്ത് തടിപ്പ്, വേദന പോലുള്ളവയാണിവ. ഇത്തരത്തിലുള്ള ചെറിയ പാർശ്വഫലങ്ങൾ ശരീരത്തിൽ രോഗപ്രതിരോധശേഷി രൂപപ്പെടുന്നതിെൻറ തുടക്കമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് വാക്സിൻ സുരക്ഷിതമല്ല എന്നല്ല കാണിക്കുന്നത്. ഇന്നുവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരിലും ഉണ്ടായിട്ടില്ല.പാർശ്വഫലങ്ങൾ സംബന്ധിച്ച് വാക്സിൻ സ്വീകരിച്ചവരിൽനിന്ന് കൃത്യമായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം തേടുന്നുണ്ട്.
നിലവിൽ ഖത്തറിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. സെക്കൻഡ് ഡോസിെൻറ കാലാവധി സംബന്ധിച്ച വ്യത്യാസം മാത്രമേ ഇവ തമ്മിലുള്ളൂ. ഫൈസർ 16 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് നൽകും. മൊഡേണ 18നും അതിനു മുകളിലും പ്രായമുള്ളവർക്കാണ്. ഫൈസർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. മൊഡേണയിൽ ഇത് 28 ദിവസമാണ്. രണ്ടും 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.
വാക്സിൻ സ്വീകരിച്ചവർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സർവേ തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ അക്കാര്യം മന്ത്രാലയത്തിെൻറ മൈക്രോൈസറ്റിലെ ഫീഡ്ബാക്ക് െസക്ഷനിലൂടെ അറിയിക്കണം. https://vaccinefeedbackcovid19.moph.gov.qa/Home/Index എന്നതാണ് ഇതിനുള്ള ലിങ്ക്. വാക്സിൻ മൂലമുള്ള എല്ലാതരത്തിലുമുള്ള പാർശ്വഫലവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.ആദ്യ ഡോസും രണ്ടാം ഡോസും കഴിഞ്ഞതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ലിങ്കിലൂടെ അറിയിക്കണം.
വാക്സിന് ഫലപ്രാപ്തി ഉറപ്പുവരുത്താന് എല്ലാവരും രണ്ടാമത്തെ ഡോസും പൂര്ത്തിയാക്കേണ്ടത് പ്രധാനമാണ്. ജനസംഖ്യയുടെ ഭൂരിപക്ഷവും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമേ രോഗബാധ ഇല്ലാതാക്കാൻ കഴിയൂ. എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതോടുകൂടി സാധാരണ ജീവിതം വീണ്ടും കൈവരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.