മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് ഇനി ഏകീകൃത പ്രവർത്തനകേന്ദ്രം
text_fieldsദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ഏകീകൃത പ്രവർത്തന കേന്ദ്രം (യൂനിഫൈഡ് ഓപറേഷൻ സെൻറർ) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
വിവിധ പരിപാടികൾ നിരീക്ഷിക്കുക, പ്രതിസന്ധികളും ദുരന്തങ്ങളും നിരീക്ഷിച്ച് സർക്കാർ അതോറിറ്റികളുമായും ഏജൻസികളുമായും സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാനമായും യൂനിഫൈഡ് ഓപറേഷൻ സെൻററിെൻറ പ്രവർത്തനം.
കേന്ദ്രത്തിെൻറ കൺേട്രാൾ റൂമിെൻറ പ്രവർത്തനം സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചുനൽകി. കൺട്രോൾ റൂം പ്രവർത്തനരീതി പ്രധാനമന്ത്രി വീക്ഷിച്ച് വിലയിരുത്തി.മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എൻജി. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.