നാഷനൽ ലൈബ്രറി 30ന് വീണ്ടും തുറക്കും
text_fieldsദോഹ: ഖത്തർ നാഷനൽ ലൈബ്രറി മേയ് 30നു വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനം ഓൺലൈനിൽ മാത്രമാക്കി പരിമിതപ്പെടുത്തിയത്. മേയ് 30 മുതൽ സന്ദർശകരെ മുൻകൂടിയുള്ള അപ്പോയൻറ്മെൻറിെൻറ അടിസ്ഥാനത്തിൽ പ്രവേശിപ്പിക്കും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തിക്കുക. വാരാന്ത്യദിനങ്ങളായ വെള്ളിയും ശനിയും പ്രവർത്തിക്കില്ല.
സന്ദർശകർ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ലൈബ്രറി അധികൃതർ ട്വിറ്ററിൽ അറിയിച്ചു. വിവിധ നിബന്ധനകൾ, ബുക്കിങ് നടപടികൾ, പുസ്തങ്ങൾക്കുവേണ്ടിയുള്ള അപേക്ഷകൾ തുടങ്ങിയ വിവരങ്ങൾ ഉടൻതന്നെ ലൈബ്രറി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 12 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉള്ളത്. 2018 ഏപ്രിലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.