Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാത്രക്കാരുടെ എണ്ണം...

യാത്രക്കാരുടെ എണ്ണം പത്തുകോടി പിന്നിട്ട് ദോഹ മെട്രോ

text_fields
bookmark_border
ദോ​ഹ മെ​ട്രോ
cancel
camera_alt

ദോ​ഹ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്ന്

ദോ​ഹ: 2019ൽ ​സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ദോ​ഹ മെ​ട്രോ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 100 ദ​ശ​ല​ക്ഷം (10 കോ​ടി) ക​വി​ഞ്ഞ​താ​യി ഖ​ത്ത​ർ റെ​യി​ൽ. പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്നാ​യ ദോ​ഹ മെ​ട്രോ പു​ല​ർ​ത്തു​ന്ന ഉ​യ​ർ​ന്ന നി​ല​വാ​ര​വും വേ​ഗ​ത​യും വി​ശ്വ​സ​നീ​യ​ത​യും എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന നി​ര​ക്കും മെ​ട്രോ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. 2019ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു. രാ​ജ്യ​ത്തെ പ്ര​ധാ​ന സ്​​ഥ​ല​ങ്ങ​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യി​ലേ​ക്കു​ള്ള മെ​ട്രോ നെ​റ്റ്‍വ​ർ​ക്കി​ന്റെ ക​ണ​ക്ടി​വി​റ്റി പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ, സ​ന്ദ​ർ​ശ​ക​ർ എ​ന്നി​വ​ർ​ക്ക് മെ​ട്രോ​യി​ലെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

മെ​ട്രോ യാ​ത്ര​യി​ൽ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മൈ​ലി​ന്റെ പ്രാ​ധാ​ന്യം ഖ​ത്ത​ർ റെ​യി​ൽ തി​രി​ച്ച​റി​ഞ്ഞ​തി​ന്റെ ഫ​ല​മാ​യാ​ണ് മെ​ട്രോ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മെ​ട്രോ​ലി​ങ്ക്, മെ​ട്രോ എ​ക്സ്​​പ്ര​സ്​ എ​ന്നീ സം​രം​ഭ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഖ​ത്ത​ർ റെ​യി​ലും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും മു​വാ​സ​ലാ​ത്ത് ക​മ്പ​നി​യും സം​യു​ക്ത​മാ​യു​ള്ള സ​ഹ​ക​ര​ണം ഈ ​സം​രം​ഭ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം നി​ര​വ​ധി റെ​ക്കോ​ഡു​ക​ളാ​ണ് ദോ​ഹ മെ​ട്രോ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. 2019ലെ ​ദേ​ശീ​യ​ദി​ന​ത്തി​ൽ 3,33,000 യാ​ത്ര​ക്കാ​രെ ക​യ​റ്റി ഒ​രു ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര​ചെ​യ്തെ​ന്ന നാ​ഴി​ക​ക്ക​ല്ലാ​ണ് അ​തി​ൽ ഒ​ന്നാ​മ​ത്തേ​ത്. ലോ​ക​ക​പ്പി​ന്റെ അ​ഞ്ചാം ദി​ന​മാ​യ 2022 ന​വം​ബ​ർ 24ന് ​ദോ​ഹ മെ​ട്രോ​യി​ൽ 8,27,000 പേ​ർ യാ​ത്ര​ചെ​യ്ത് ഈ ​റെ​ക്കോ​ഡ് ഭേ​ദി​ക്ക​പ്പെ​ട്ടു. ദോ​ഹ മെ​ട്രോ​യു​ടെ ഹൃ​ദ​യ​മെ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ശൈ​രി​ബ് മെ​ട്രോ സ്​​റ്റേ​ഷ​ൻ വ​ഴി 2022 ഡി​സം​ബ​ർ ര​ണ്ടി​ന് 4,05,000 യാ​ത്ര​ക്കാ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. 2022 ഡി​സം​ബ​ർ 18ന് ​ലു​സൈ​ലി​ൽ ന​ട​ന്ന ഫൈ​ന​ൽ ദി​ന​ത്തി​ൽ ലു​സൈ​ൽ ക്യു.​എ​ൻ.​ബി സ്​​റ്റേ​ഷ​ൻ വ​ഴി 2,90,000 പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. ലു​സൈ​ലി​ലേ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​യി ലെ​ഗ്തെ​യ്ഫി​യ സ്​​റ്റേ​ഷ​നെ ലു​സൈ​ൽ ട്രാം ​നെ​റ്റ്‍വ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തു​മു​ത​ൽ അ​മീ​ർ ക​പ്പി​നാ​യു​ള്ള നാ​ലു ഫൈ​ന​ലു​ക​ളും ഒ​മ്പ​ത് പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ 13 ടൂ​ർ​ണ​മെൻറു​ക​ളു​ടെ​യും വി​ജ​യ​ത്തി​ൽ ദോ​ഹ മെ​ട്രോ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. 2019ലെ ​ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​റ​മെ, 24ാമ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ്, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് എ​ന്നി​വ​യും വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ മെ​ട്രോ​യു​ടെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. 1.2 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ മാ​ത്രം മെ​ട്രോ വ​ഴി സ​ഞ്ച​രി​ച്ച​ത്. ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്, ആ​ഫ്രി​ക്ക​ൻ സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ൽ, ഏ​ഷ്യ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ, അ​റ​ബ് ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ, ഫി​ഫ അ​റ​ബ് ക​പ്പ് എ​ന്നി​വ​ക്ക് 2021 സാ​ക്ഷ്യം വ​ഹി​ച്ചു.

2022 ലോ​ക​ക​പ്പ് വേ​ള​യി​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്താ​ൻ 17.4 ദ​ശ​ല​ക്ഷം ആ​രാ​ധ​ക​രാ​ണ് മെ​ട്രോ സ​ർ​വി​സി​നെ ആ​ശ്ര​യി​ച്ച​ത്. സു​ര​ക്ഷി​ത​വും ആ​യാ​സ​ര​ഹി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യാ​ൻ ദോ​ഹ മെ​ട്രോ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ലോ​ക​ക​പ്പ് ടൂ​ർ​ണ​മെൻറി​ന് വി​ജ​യ​ക​ര​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ മെ​ട്രോ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ച്ച​ത്. 51 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​രാ​ധ​ക​രും സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ മെ​ട്രോ സ​ർ​വി​സി​നെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്. പ്ര​തി​ദി​ന ശ​രാ​ശ​രി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം സാ​ധാ​ര​ണ ശ​രാ​ശ​രി​യു​ടെ അ​ഞ്ചു മ​ട​ങ്ങാ​യി​രു​ന്നു, 300 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha metroPassengers
News Summary - The number of passengers in Doha Metro has crossed ten crore
Next Story