രണ്ട് സെൻററുകളുടെ പ്രവർത്തനം അവസാനിക്കുന്നു
text_fieldsദോഹ: മൂന്നു ലക്ഷം ചതുരശ്ര മീറ്ററിൽ 300 സ്റ്റേഷനുകളുമായി ഒരുക്കിയ ബിസിനസ്-ഇൻഡസ്ട്രിയൽ മേഖലയിലെ വിശാലമായ വാക്സിനേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചതോടെ താൽക്കാലികമായി ആരംഭിച്ച രണ്ട് സെൻററുകൾ ഈയാഴ്ച പ്രവർത്തനം അവസാനിപ്പിക്കുന്നു. അൽവക്റ ഡ്രൈവ്ത്രൂ സെൻറർ ഇന്ന് തങ്ങളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ നിർത്തും. ഡ്രൈവ് ത്രൂ സെൻറർ വഴി ലക്ഷക്കണക്കിന് ഡോസാണ് ഇവിടെനിന്ന് നൽകിയത്.
മറ്റൊരു സെൻററായ ക്യൂ.എൻ.സി.സി വാക്സിനേഷൻ സെൻററിൻെറ പ്രവർത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചു. മറ്റൊരു ഡ്രൈവ് ത്രൂ സെൻററായ ലുസൈൽ വാക്സിനേഷൻ ജൂൺ 23ന് തന്നെ നിർത്തിയിരുന്നു. 'ഇതിനകം 3.30 ലക്ഷം പേർ ഡ്രൈവ് ത്രൂ സെൻററുകളിലെ വാക്സിനേഷൻ സ്വീകരിച്ചു. എന്നാൽ, ചൂട് വർധിക്കുന്നതിനാൽ പൊതുസ്ഥലത്തെ പ്രവർത്തനം വിഷമകരമായി മാറുകയാണ്. ജീവനക്കാർക്കും കുത്തിവെപ്പ് എടുക്കാനെത്തുന്നവർക്കും ഇത് പ്രയാസമാവുന്നു' -ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബിസിനസ്-ഇൻഡസ്ട്രി ഏരിയയിലെ പുതിയ സെൻറർ വഴി പ്രതിദിനം 25,000ത്തിന് മുകളിൽ ഡോസ് വാക്സിൻ നൽകാൻ കഴിയും. ഇതിനൊപ്പം രാജ്യത്തെ 27 ഹെൽത് സെൻററുകൾ വഴി 15,000 ഡോസ് കൂടി പ്രതിദിനം കുത്തിവെക്കുന്നതേടെ രാജ്യത്തെ ഒരു ദിവസത്തെ വാക്സിനേഷൻ ശേഷി 40,000 ആയി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.