Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊടുമുടിയേറിയ കൈകളിൽ...

കൊടുമുടിയേറിയ കൈകളിൽ ഇപ്പോൾ വിരലുകളില്ല

text_fields
bookmark_border
കൊടുമുടിയേറിയ കൈകളിൽ ഇപ്പോൾ വിരലുകളില്ല
cancel
camera_alt

കൊടുമുടിയിൽ ഒാക്​സിജൻ ഇല്ലാതെ ഒരു രാത്രി കഴിഞ്ഞതുകാരണം കൈവിരലുകൾക്ക്​ ‘​ഫ്രോസ്​റ്റ്​ബൈറ്റ്​’ ബാധിച്ച ഫഹദ്​ ബദർ ഖത്തറിലെ ആശുപത്രിയിൽ

ദോഹ: കൃത്യം ഒരുമാസം മുമ്പായിരുന്ന ചൈന- പാക്​ അതിർത്തിയിലെ കാരകോറം മലനിരകളിലെ ബ്രാഡ്​ പീക്​ കൊടുമുടി കീഴടക്കി ഖത്തറിൻെറ പർവതാരോഹകൻ ഫഹദ്​ അബ്​ദുൽറഹ്​മാൻ ബദർ വാർത്തകളിൽ നിറഞ്ഞത്​. 8047 മീറ്റർ ഉയരത്തിൽ മഞ്ഞുവിരിച്ച്​, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ ഒന്നെന്ന തലയെടുപ്പോടെ നിൽക്കുന്ന ബ്രോഡ്​ പീക്കിന്​ മുകളിൽ ഖത്തറിൻെറ​ ദേശീയപതാക സ്​ഥാപിച്ച്​ ഫഹദ്​ ഹീറോ ആയി. ദുർഘടപാതകൾ താണ്ടി, അത്യുന്നതങ്ങളിൽ രാജ്യത്തിൻെറ പതാക നാട്ടിയ ഫഹദിനെ സൂപ്പർതാര പരിവേഷത്തോടെയായിരുന്നു ഖത്തർ വരവേറ്റത്​.

എന്നാൽ, ഒരുമാസത്തിനിപ്പുറം വിധിയുടെ പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ്​ ഇദ്ദേഹം. കൊടുമുടി കീഴടക്കിയ രാത്രിയിലെ അപകടമായിരുന്നു ഫഹദിൻെറ ജീവിതം അടിമുടി മാറ്റിമറിച്ചത്​. സർവസജ്ജീകരണങ്ങളോടെ എത്തുന്ന മുനഷ്യനും​ സഹിക്കാവുന്നതിലും താഴെ മൈനസ്​ 14 ഡിഗ്രി തണുപ്പിൽ അഞ്ചു മണിക്കൂറിലേറെ ഒരു രാത്രി കഴിച്ചുകൂട്ടിയാണ്​ ബദർ അന്ന് ദൗത്യം പൂർത്തിയാക്കിയത്​. മരണത്തെ മുഖാമുഖം കണ്ട ആ മണിക്കൂറുകൾ അദ്ദേഹത്തിന്​ സമ്മാനിച്ചത്​ ജീവിതത്തിലെ അതിഭീകര നിമിഷങ്ങളായിരുന്നു.

ഇടതുകൈയിലെ അഞ്ചും വലതുകൈയിലെ ഒരു വിരലും മരവിച്ച്​ ജീവച്ഛവമായി. ഒരു മാസങ്ങൾക്കിപ്പുറം, ഖത്തറിലെ അൽവക്​റ ആശുപത്രിയിൽ ഇടതുകെയിലെ വിരലുകൾ മുറിച്ചുമാറ്റികഴിഞ്ഞു. ഇനി കൃത്രിമ വിരലുകൾ വെച്ചുപിടിപ്പിച്ച്​ പുതിയ ജീവിതം പഠിക്കാൻ ഒരുങ്ങുകയാണ്​ ഫഹദ്​. ആ കൈകൾ കൊണ്ട്​ തൻെറ ജീവിതത്തിലെ നിർണായക നിമിഷങ്ങളെയും കഴിഞ്ഞ ഒരുമാസത്തിനിടെ തരണംചെയ്​ത പരീക്ഷണങ്ങളെയും അദ്ദേഹം ട്വിറ്ററിലൂടെ പ​ങ്കുവെച്ചു. അപ്പോഴും, ഫഹദ്​ ദൈവത്തിന്​ നന്ദിപറയുകയാണ്​. ഓക്​സിജനില്ലാതെ നിശ്ചലമായ ആ രാത്രിയിൽ, ഓർമകൾ മറഞ്ഞ്​, സ്​ഥലകാലഭ്രമം ബാധിച്ച അവസ്​ഥയിലായിരുന്ന തന്നെ, ജീവിതത്തിലേക്ക്​​ തിരികെയെത്തിച്ച ദൈവത്തിന്​ തീർത്താൽ തീരാത്ത നന്ദി ചൊല്ലുന്നു.

ട്വിറ്ററിൽ വിഡിയോയും ട്വീറ്റുകളും പങ്കുവെച്ച്​ ഫഹദ്​ തന്നെ കഴിഞ്ഞുപോയ നാളുകൾ വിവരിക്കുന്നു. 'രണ്ടു മാസമായിരുന്നു ഞങ്ങളുടെ യാത്ര. അവസാനം പർവതശിഖിരത്തിലെത്താൻ മൂന്നുനാല്​ ദിവസമെടുത്തു. അതിനിടയിൽ ചില അപകടങ്ങളുമുണ്ടായി. 8000 മീറ്ററിലെത്തിയപ്പോൾ, സഹയാത്രികരിൽ ഒരാളായ റഷ്യൻ വനിത താഴെ വീഴുകയും സമയമെടുത്ത്​ അവരെ രക്ഷപ്പെടുത്തുകയും ചെയ്​തു. ഇത്​ കാരണം കൊടുമുടിയിലെത്താൻ ഞാൻ പിന്നെയും അഞ്ചു മണിക്കൂർ വൈകി. അപ്പോഴേക്കും സമയം ഇരുട്ടായിരുന്നു. ഓക്​സിജൻെറ അളവു കുറഞ്ഞ, ആ അതിശൈത്യത്തിൽ 8000 മീറ്ററിന്​ മുകളിൽ ഒരു രാത്രി മുഴുവൻ കഴിയേണ്ടിവന്നു.

അടുത്ത പകലാണ്​ ഞാൻ രക്ഷപ്പെടുന്നത്​. പക്ഷേ, ​അപ്പോഴേക്കും ഓക്​സിജൻ കുറവും തണുപ്പും കാരണം '​ഫ്രോസ്​റ്റ്​ബൈറ്റ്​' ബാധിച്ച്​ കൈ വിരലുകൾ നിശ്ചലമായി മാറിയിരുന്നു. ബോധക്ഷയമുണ്ടായി മരണത്തിൻെറ വക്കിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെട്ട നിമിഷം. പർവതമിറങ്ങി, നേരെ ഖത്തറിലെത്തി ചികിത്സതേടി. അ​േപ്പാഴാണ്​ ആ സത്യം അറിഞ്ഞത്​. കൂറ്റൻ കൊടുമുടികൾ കീഴടക്കാനും ഉച്ചിയിൽ ദേശീയ പതാക നാട്ടാനും ഉപയോഗിച്ച കൈവിരലുകൾ എന്നന്നേക്കുമായി നഷ്​ടമായിരിക്കുന്നു. വീങ്ങിത്തടിച്ച വിരലുകൾ, ​കറുത്ത്​ കരിക്കട്ടപോലെയായി മാറി. വിരലുകൾ മുറിച്ചുമാറ്റുക മാത്രമാണ്​ രക്ഷയെന്ന്​, അമേരിക്കയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയുമെല്ലാം ഡോക്​ടർമാർ വിധിയെഴുതി. ഒടുവിൽ, ശരീരത്തിൻെറ മറ്റ്​ ഭാഗങ്ങൾക്കൊന്നും പ്രശ്​നമില്ലാതെ രക്ഷ​യേകിയ ദൈവത്തിന്​ നന്ദി പറഞ്ഞ്​, ആ യാഥാർഥ്യം ഞാൻ ഉൾക്കൊണ്ടു. ഏതാനും ദിവസം മുമ്പ്​ ഇടതുകൈയിൽ വിരലുകൾ അറുത്തുമാറ്റി' -ഫഹദ്​ ബദർ വിവരിക്കുന്നു.

എങ്കിലും തോൽക്കാൻ അദ്ദേഹം തയാറല്ല. ഏറെ മനസ്സാന്നിധ്യവും ക്ഷമയും കരുത്തും വേണ്ട പർവതാരോഹകൻെറ നെഞ്ചുറ​പ്പോടെ ഫഹദ്​ പറയുന്നു 'എൻെറ സാധാരണ ജീവിതത്തെയും പ്രിയപ്പെട്ട കായിക വിനോദത്തെയും ഈ അപകടം തടയില്ല. ഇത്​ ദൈവഹിതമാണെന്ന്​ വിശ്വസിക്കാനാണ്​ എനിക്കിഷ്​ടം. നിശ്ചയദാർഢ്യവും ധൈര്യവുമുണ്ടെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ കഴിയുമെന്നാണ്​ ഞാൻ പഠിച്ചത്​. ഖത്തറിലും അറബ്​ രാജ്യങ്ങളിലും ​കൃത്രിമ അവയവം ആവശ്യമായവർക്ക്​ ധൈര്യമായി ഇനി ഞാനുണ്ടാവും. എൻെറ ജീവിതംകൊണ്ട്​ അവർക്ക്​ ആതമവിശ്വാസം പകരാനാണ്​ എൻെറ ശ്രമം' -ആശുപത്രിയിൽനിന്നുള്ള വിഡിയോയിൽ ഫഹദ്​ ബദർ പറഞ്ഞ്​ അവസാനിപ്പിക്കുന്നു.

ബ്രോഡ്​പീക് എന്ന മരണക്കെണി

ലോകത്തിൽ ഉയരത്തിൽ 12ാം സ്​ഥാനത്താണെങ്കിലും, പർവതാരോഹകർക്കിടയിലെ മരണക്കെണിയാണ്​ ബ്രോഡ്​ പീക്​. അപകടങ്ങൾ ഏറെ പതിയിരിക്കുന്ന ലോകത്തെ പ്രധാന കൊടുമുടികളിൽ ഒന്ന്​.

ഹിമാലയൻ പർവതനിരയുടെ ഭാഗമായ നേപ്പാളിലെ 'അമ ദബ്ലം' കൊടുമുടിയിൽ കീഴടക്കിക്കൊണ്ടായിരുന്നു ഈ വർഷം ജനുവരിയിൽ ഫഹദിൻെറ പർവതാരോഹണത്തിൻെറ തുടക്കം. ആ ആത്​മവിശ്വാസവുമായാണ്​ പാക്​-ചൈന അതിർത്തിയിലെ കാരകോറം മലകൾക്ക്​ മുകളിലെത്തിയത്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൗണ്ട്​ എവറസ്​റ്റ്​, ഉയരത്തിൽ നാലാമതുള്ള ലോത്​സെ എന്നിവ​ ഇതിനകം കീഴടക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad badarfrostbite
News Summary - The peaked hands now have no fingers
Next Story