ഖത്തർ പ്രധാനമന്ത്രിയും കുവൈത്ത് വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണവും നയതന്ത്ര ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഗസ്സയിലും ലബനാനിലും തുടരുന്ന ഇസ്രായേൽ ആക്രമണവും, വ്യാപിക്കുന്ന സംഘർഷവും പൊതു വിഷയങ്ങളും ചർച്ച ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.