ഖത്തരി പെൺപിള്ളാര് പൊളിയാണ്
text_fieldsദോഹ: ഖത്തറിലൊരു സ്റ്റാർട്ടപ്പ് തുടങ്ങി, അത് വിജയകരമായ സംരംഭമാക്കിമാറ്റി, കുട്ടികളുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന 'ഹൾട്ട് പ്രൈസിന്' നാമനിർദേശം നേടുക. ചെറുതല്ലാത്ത ഈ അംഗീകാരത്തിൻെറ തിളക്കത്തിലാണ് ഖത്തർ സർവകലാശാലയിൽ നിന്നും ഹ്യൂമൺ ന്യൂട്രീഷ്യൻ വിഭാഗത്തിൽ ബിരുദം നേടി പുറത്തിറങ്ങിയ മൂന്ന് പെൺകുട്ടികൾ.
'റിവൈവ്' എന്ന പേരിലായിരുന്നു ചെറുകിട ഭക്ഷ്യ ഉൽപാദന യൂനിറ്റ് തുടങ്ങിയത്. ആറു മാസം കൊണ്ട് ശ്രദ്ധേയമായ േനട്ടം കൊയ്ത ഇവർക്കുള്ള അംഗീകാരമാണ് ഐക്യരാഷ്ട്ര സഭയുടെ കൂടി സഹകരണത്തിൽ ബ്രിട്ടനിൽ നടക്കുന്ന 'ഹൾട്ട് പ്രൈസ്' മത്സരത്തിലേക്കുള്ള ക്ഷണം. സി.ഇ.ഒ ഖാതിബ അൽ ഗസാലി, സി.എം.ഒ നോഷിൻ സെഹ്റ, സി.ഒ.ഒ സുമയ്യ യൂസുഫ് എന്നിവരാണ് റിവൈവിെൻറ പിന്നണി പ്രവർത്തകർ.
ദോഹ ഇംപാക്ട് സമ്മിറ്റിൽ കാമ്പസ് വിഭാഗത്തിൽ ആദ്യ ആറിലെത്തിയ ടീം, ഹൾട്ട് ൈപ്രസിലേക്കുള്ള ഗ്ലോബൽ ആക്സലേറ്റർ േപ്രാഗ്രാമിലേക്ക് വൈൽഡ് കാർഡുമായാണ് പ്രവേശിച്ചിരിക്കുന്നത്. ഹൾട്ട് ൈപ്രസിെൻറ അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, പിഎച്ച്.ഡി തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ഹൾട്ട് ൈപ്രസിനായുള്ള മത്സരമുണ്ട്.
ഖത്തർ വിപണിയിൽ സജീവമായ റിവൈവ്, ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്നുള്ള പ്രഥമ ടീമാണ്. ആക്സലേറ്റർ േപ്രാഗ്രാമിൽ ആദ്യ മൂന്നാഴ്ച ആദ്യ മൂന്നിലെത്തിയവർ, പിന്നീടുള്ള തുടർച്ചയായ രണ്ട് ആഴ്ചകളിൽ ഒന്നാമതെത്തിയാണ് മത്സരവിഭാഗത്തിലേക്ക് യോഗ്യത നേടിയത്. ബ്രിട്ടനിൽ നടക്കുന്ന ആക്സലേറ്റർ േപ്രാഗ്രാമിലെ അവസാനഘട്ട മത്സരത്തിലാണ് റിവൈവുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.