ഖുര്‍ആന്‍ മാനവതയുടെ വേദഗ്രന്ഥം –ഡോ. ശൈഖ് ഖാലിദ് ആൽഥാനി
text_fieldsദോഹ: വിശുദ്ധ ഖുര്‍ആന്‍ മാനവതയുടെ വേദഗ്രന്ഥമാണെും ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍ എന്‍ഡോവ്‌മെൻറ് ഡോ. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽഥാനി പ്രസ്താവിച്ചു. 'വെളിച്ചം' പത്താം വാര്‍ഷികം- മൂന്നാം ഘട്ട പ്രഖ്യാപനം സമ്മേളനത്തില്‍ പുതിയ പാഠഭാഗങ്ങളുടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹവും കാരുണ്യവും മാനവതയുമെല്ലാം സകല മനുഷ്യരും ഉള്‍ക്കൊള്ളേണ്ട സന്ദേശങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമകാലിക ലോകത്ത് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്ന് പരിപാടിയില്‍ പ്രഭാഷണം നിര്‍വഹിച്ച യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.
സി.എം. മൗലവി ആലുവ, റാഫി പേരാമ്പ്ര, മുഹ്‌സിന പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെൻറര്‍ പ്രസിഡൻറ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യത വഹിച്ചു.
'വെളിച്ചം മൂന്ന്' വിശദാംശങ്ങള്‍ ചെയര്‍മാന്‍ സിറാജ് ഇരിട്ടി അവതരിപ്പിച്ചു. ഇസ്‌ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഉമര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അംറീന്‍ സികന്ദറിന് ഉപഹാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.