കോവിഡ് പോരാളികൾക്ക് റെഡ് ക്രസൻറ് ആദരം
text_fieldsദോഹ: കോവിഡ് കാലത്ത് ഖത്തറിെൻറ ആരോഗ്യ മേഖലക്ക് കരുതലായ ആരോഗ്യ പ്രവർത്തകർക്കും വളൻറിയർമാർക്കും ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റിയുടെ ആദരം. കതാറയിൽ നിന്നും അൽ ദുഹൈലിലേക്കും തിരികെയും സൈക്ലിങ് സംഘടിപ്പിച്ചായിരുന്നു ഡോക്ടർമാർ, നഴ്സുമാർ, വളൻറിയർ തുടങ്ങിയ കോവിഡ് കാല പോരാളികൾക്ക് നന്ദിയും ആദരവും അർപ്പിച്ചത്. 150ഓളം പേർ ൈസക്ലിങ് റാലിയിൽ അണിനിരന്നു. ഖത്തർ റെഡ്ക്രസൻറ് സെക്രട്ടറി ജനറൽ അലി ബിൻ ഹസ്സൻ അൽ ഹമ്മാദി, സി.ഇ.ഒ ഇബ്രാഹിം അബ്ദുല്ല അൽ മൽകി എന്നിവർ പങ്കെടുത്തു.
കോവിഡ് കാലത്ത് സ്വജീവൻ പോലും അർപ്പിച്ച് ആതുരസേവനം നിർവഹിച്ച ആരോഗ്യ പ്രവർത്തകരെ അൽ ഹമ്മാദി അഭിനന്ദിച്ചു. 'സമീപകാലത്ത് ലോകമെങ്ങുമുള്ള മനുഷ്യരുടെ അതിജീവനത്തിനായി ഏറ്റവും അധ്വാനിച്ച വിഭാഗമാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ. അപ്രഖ്യാപിത അടിയന്തരാവസ്ഥയായി മാറിയ മഹാമാരി ലോകത്തെ എല്ലാ രാജ്യങ്ങളെയും കാര്യമായി ബാധിച്ചു. വേണ്ടത്ര ഡോക്ടർമാരും നഴ്സ്, പാരാമെഡിക്കൽ ജീവനക്കാരും പരിശീലനം ലഭിച്ച വളൻറിയർമാരും ഉണ്ടാവില്ലേ എന്നായിരുന്നു ഖത്തറിെൻറ ആശങ്ക. ഈ ഘട്ടത്തിൽ ഖത്തർ റെഡ് ക്രസൻറ് സാമൂഹികപ്രതിബദ്ധതയുള്ള സംഘമായി രംഗത്തിറങ്ങുകയായിരുന്നു. ആരോഗ്യ പ്രവർത്തകരും വളൻറിയർമാരും പരിശീലനം സിദ്ധിച്ച പുരുഷ-വനിത വളൻറിയർമാരുമെല്ലാം വിവിധ കേന്ദ്രങ്ങളിൽ സേവനം ചെയ്തു -അൽ ഹമ്മാദി വിശദീകരിച്ചു.
തങ്ങളുടെ ആരോഗ്യപ്രവർത്തകരുടെ സേവനം നിസ്തുലമായിരുന്നുവെന്ന് എൻജിനീയർ അൽ മൽകി പറഞ്ഞു. മാസങ്ങളോളം അവർ വീടിന് പുറത്തായിരുന്നു. രാജ്യത്തെ ജനങ്ങളെ സേവിക്കുകയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയും മാത്രമായിരുന്നു അവരുടെ ജീവിതദൗത്യം.
ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻ, പരിശീലകർ തുടങ്ങി 641ഓളം പേർ മെഡിക്കൽ സർവിസ് വഴി വിവിധ മേഖലകളിൽ സേവനം ചെയ്തു. 17,000 ത്തോളം വളൻറിയർമാരും പ്രവർത്തി
ച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.