Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദുഹൈലിൽ ഭക്ഷ്യശാല...

ദുഹൈലിൽ ഭക്ഷ്യശാല അടച്ചുപൂട്ടി

text_fields
bookmark_border
ദുഹൈലിൽ ഭക്ഷ്യശാല അടച്ചുപൂട്ടി
cancel
camera_alt

അടച്ചുപൂട്ടിയ കട

ദോഹ: ദുഹൈലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഭക്ഷ്യ കിയോസ്​ക് ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഹെൽത്ത് കൺേട്രാൾ വകുപ്പ് അടച്ചുപൂട്ടി.കിയോസ്ക്കിൽനിന്ന് ലഭിച്ച ഭക്ഷണത്തിൽനിന്ന്​ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്ന് ഹെൽത്ത് കൺട്രാേൾ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

ഭക്ഷ്യവസ്​തുക്കൾ മതിയായ സംവിധാനങ്ങളില്ലാതെ സൂക്ഷിച്ചുവെക്കുക, ഡിറ്റർജൻറുകളുടെ കൂടെ ഭക്ഷ്യവസ്​തുക്കൾ സൂക്ഷിച്ചുവെക്കുക, ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ ജീവനക്കാരെ വെക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഒരു മാസത്തേക്കാണ്​ കിയോസ്​ക് അടച്ചുപൂട്ടിയത്​. വക്റ മുനിസിപ്പാലിറ്റിയിൽ സെപ്റ്റംബറിൽ 256 പരിശോധനകൾ നടത്തി. 18 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RestaurantDuhail
Next Story