വിനോദസഞ്ചാരമേഖലക്കും ഉണർവാകും
text_fieldsദോഹ: ഖത്തർ- ബഹ്‌റൈൻ വിമാന സർവിസ് പുനരാരംഭിക്കുന്നത് വിനോദസഞ്ചാരമേഖലക്ക് വലിയതോതിൽ ഉണർവു നൽകും. കോവിഡ് കാലത്തിനു ശേഷം, ഖത്തറിന്റെയും ബഹ്റൈന്റെയും വിനോദ സഞ്ചാര മേഖല വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്. ലോകകപ്പ് ഫുട്ബാളും, അനുബന്ധ നിർമാണങ്ങളും വിവിധ വിനോദ പരിപാടികളുമായി ഖത്തറിന്റെ വിനോദ സഞ്ചാര മേഖല ബഹുദൂരം മുന്നിലാണിപ്പോൾ.
ഹയ്യാ സന്ദർശന വിസ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിനു പിന്നാലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായി. കഴിഞ്ഞ മാർച്ചിൽ മാത്രം 4.33 ലക്ഷം പേരായിരുന്നു ഖത്തറിൽ സന്ദർശനത്തിനെത്തിയത്. വിമാന യാത്ര ഒരുങ്ങുന്നതോടെ ബഹ്റൈനിൽ നിന്ന് നേരിട്ടും ഖത്തറിലേക്ക് സഞ്ചാരികൾ ഒഴുകും. പ്രവാസികളുടെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്നായ ബഹ്റൈനും ഈ അവസരം ഗുണകരമാണ്.The resumption of Bahraini flight services will give a huge boost to the tourism sector.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.