സബ്സിഡി ഉൽപന്നങ്ങൾ മറിച്ചുവിറ്റാൽ പിടിവീഴും
text_fieldsദോഹ: സബ്സിഡി ഉൽപന്നങ്ങൾ മറിച്ചുവിൽക്കുന്നത് കർശനമായി വിലക്കിക്കൊണ്ട് വാണിജ്യ-വ്യവസായ മന്ത്രാലയത്തിെൻറ ഉത്തരവ്. നിയമം ലംഘിക്കുന്നവർ അഞ്ചുലക്ഷം റിയൽ പിഴയോ, ഒരുവർഷം തടവു ശിക്ഷയോ, രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തെ പൗരന്മാർക്കായി സർക്കാർ ഇളവുകളോടെ നൽകുന്ന ഉൽപന്നങ്ങൾ മറിച്ചുവിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും, മറ്റേെതങ്കിലും വിധത്തിൽ ഉപയോഗിക്കുന്നതും 2017ലെ ഉൽപന്ന സബ്സിഡി നിയമം പ്രകാരം ശിക്ഷാർഹമാണെന്ന് അധികൃതർ വ്യക്തമാക്കി. നിർദേശം സമൂഹമാധ്യമങ്ങൾ വഴിയും മന്ത്രാലയം പരസ്യപ്പെടുത്തി. സബ്സിഡിക്ക് അർഹരല്ലാത്ത വിഭാഗങ്ങൾ സബ്സിഡി ഉൽപന്നങ്ങൾ കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണെന്നും വ്യക്തമാക്കുന്നു. സബ്സിഡി ഉൽപന്നങ്ങൾ രാജ്യത്തിനുപുറത്ത് വിതരണം ചെയ്യാനോ, ഇതുപയോഗിച്ച് ബന്ധപ്പെട്ട വകുപ്പിൽനിന്നും അനുമതിയില്ലാതെ മറ്റ് ഉൽപന്നങ്ങൾ നിർമിക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു. അഞ്ചുലക്ഷം റിയാൽ പിഴയും ഒരുവർഷത്തിൽ കുറയാത്ത തടവുമാണ് ശിക്ഷ. തെറ്റ് ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.