നടുമുറ്റം 'വിൻറർ സ്പ്ലാഷ് 2020' ക്യാമ്പ് സമാപിച്ചു
text_fieldsദേ ാഹ: വിജ്ഞാനവും വിനോദവും സമ്മേളിച്ച നടുമുറ്റം ദ്വിദിന ഓൺലൈൻ വിൻറർ ക്യാമ്പ് 'വിൻറർ സ്പ്ലാഷ് 2020' സമാപിച്ചു. കുട്ടികളുടെ വളർച്ചയും വ്യക്തിത്വവികാസവും ഉന്നംെവച്ച് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ക്യാമ്പാണിത്. കോവിഡ് ആശങ്കയുടെ കാലത്ത് ശുഭാപ്തിവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജയിക്കാൻ ആത്മവിശ്വാസം നൽകിയാണ് ക്യാമ്പ് സമാപിച്ചത്. വ്യക്തിത്വ വികാസം, ബ്രെയിൻ ജിം, ക്രാഫ്റ്റ്, സ്റ്റോറി ടൈം, യോഗ, റോബോട്ടിക്സ് തുടങ്ങി വിവിധ സെഷനുകളിലായിരുന്നു ക്യാമ്പ്.
മൻസൂർ മൊയ്തീൻ, നുഫൈസ എം.ആർ, വാഹിദ നസീർ, അനീസ് റഹ്മാൻ, മനീഷ് മോഹൻ, അസ്സീം ഹുസൈൻ, ഫൗസിയ മനാഫ് എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. സർട്ടിഫിക്കറ്റ് കുട്ടികൾക്ക് ഇ-മെയിൽ വഴി വിതരണം ചെയ്തു. സമാപന ചടങ്ങിൽ കൾചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ, വൈസ് പ്രസിഡൻറ് ആബിദ എൻ.എ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കൾചറൽ ഫോറം നടുമുറ്റം എക്സിക്യൂട്ടിവ് അംഗം സമീന അനസ് സ്വാഗതവും വിൻറർ ക്യാമ്പ് ഹെഡ് ഹസ്ന അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. ആബിദ എൻ.എ, റുബീന മുഹമ്മദ് കുഞ്ഞി, ഹസ്ന അബ്ദുൽ ഹമീദ്, മുബീന ഫാസിൽ, സമീന അനസ്, നുഫൈസ എം.ആർ, സന നസീം, ശാദിയ ശരീഫ്, സുമയ്യ താസീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.