ഖത്തറിെൻറ സീക്രട്ട് ബോയ്
text_fieldsടോക്യോ ഒളിമ്പിക്സിനായി ഒരുങ്ങുേമ്പാൾ അമിത സമ്മർദങ്ങളൊന്നുമില്ലാതെ ഖത്തർ കാത്തുസൂക്ഷിച്ച താരമാണ് ഫാരിസ് ഇബ്രാഹീം. പ്രതീക്ഷകളുടെ അമിതഭാരമൊന്നും നൽകിയില്ല. എന്നാൽ, അണിയറയിൽ അവൻ വജ്രായുധമായിരുന്നു. കഴിഞ്ഞ നാലു വർഷമായി ഭാരോദ്വഹന വേദികളിൽ സ്ഥിരതയാർന്ന പ്രകടനം.
2017ൽ ടോക്യോയിലും 2018ൽ താഷ്കൻറിലും നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ സ്വർണമണിഞ്ഞ് വരവറിയിച്ചു. അടുത്ത വർഷം പട്ടായ ലോകസീനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി വീര്യം തെളിയിച്ചു. 2016 റിയോ ഒളിമ്പിക്സിനുള്ള ഖത്തർ ടീമിൽ 18കാരനായി ഫാരിസ് ഇബ്രാഹീം ഉണ്ടായിരുന്നെങ്കിലും 85 കിലോ വിഭാഗത്തിൽ ഏഴാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ആ നഷ്ടമാണ് ഇക്കുറി 96 കിലോ വിഭാഗത്തിൽ സ്വർണമാക്കി മാറ്റിയത്.402 കിലോ ഉയർത്തിയപ്പോൾ ഒളിമ്പിക്സ് റെക്കോഡും പിറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.