ഉപരോധം അവസാനിച്ചു; സൗഹൃദ ചിറക് വിടർന്നു
text_fieldsഗൾഫ് നാടിെൻറ ആശങ്കയായിമാറിയ ഉപരോധത്തിന് അവസാനം കുറിച്ചായിരുന്നു 2021െൻറ പിറവി. പുതുവർഷ ആഘോഷങ്ങൾക്ക് കുളിരായി, സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന ഗൾഫ് സഹകരണ ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായി. ജനുവരി നാലിനായിരുന്നു സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് വ്യോമ, ജല, കരപാതകൾ തുറന്ന് സൗഹൃദം പുനഃസ്ഥാപിക്കാൻ തീരുമാനമായത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെൻറ സുരക്ഷ ഉപദേഷ്ടാവ് ജാരെദ് കുഷ്നറുടെ സാന്നിധ്യത്തിലായിരുന്നു ജി.സി.സി രാജ്യങ്ങള്‍ അല്‍ ഉലാ ഐക്യപ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് ഖത്തറിനെതിരെ സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിപ്പിച്ചു. ജി.സി.സിക്ക് പുറത്തുള്ള ഈജിപ്തും വ്യോമ ഉപരോധം നീക്കി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉച്ചകോടി വേദിയിലെത്തി പുതിയ സൗഹൃദത്തിെൻറ വസന്തത്തിന് തുടക്കമിട്ട് ചരിത്രം കുറിച്ചു.
വിലക്കുകൾ മാറിയതോടെ, പതുക്കെ നയതന്ത്ര ബന്ധങ്ങളും പുനഃസ്ഥാപിച്ചുതുടങ്ങി. മന്ത്രിമാരുടെ സന്ദർശനങ്ങളും ഉന്നതതല കൂടിക്കാഴ്ചകളുമായിരുന്നു ആദ്യം. വർഷം അവസാനിക്കുമ്പോഴേക്കും സൗദിയും ഈജിപ്തും ഖത്തറിലേക്കും തിരിച്ചും നയതന്ത്ര പ്രതിനിധികളെ നിയമിച്ചുകഴിഞ്ഞു. അമീറിെൻറ സൗദി സന്ദർശനവും സൗദി കിരീടാവകാശിയുടെ ദോഹ സന്ദർശനവുമായി സൗഹൃദത്തിെൻറ ശക്തമായ പാതയിലായി ഇരു രാജ്യങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.