സ്മാർട്ട് സേവ്’ പദ്ധതിക്ക് തുടക്കമായി
text_fieldsദോഹ: ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ടുമായി സഹകരിച്ച് ജില്ലയിലെ കെ.എം.സി.സി അംഗങ്ങൾക്ക് പ്രവാസി വ്യക്തിഗത സമ്പാദ്യ പദ്ധതിയുമായി പാലക്കാട് ജില്ലാ കമ്മിറ്റി. ഒറ്റപ്പാലം മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ഹനീഫ ബക്കർ സ്മാർട്ട് സേവ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഷൈൻ ഗോൾഡ് മാർക്കറ്റിങ് മാനേജർ സമീർ ആദം പദ്ധതി അവതരിപ്പിച്ചു. മാസം തോറും തവണകളായി നിക്ഷേപ തുക സ്വീകരിച്ച് കാലാവധി പൂർത്തീകരിച്ച് അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് പദ്ധതി. ആദ്യ ഉപഭോക്താവായി സംസ്ഥാന സെക്രട്ടറി വി.ടി.എം സാദിഖിനെ അംഗമാക്കി ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി അലി മൊറയൂർ ആശംസകൾ അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി സ്വാഗതം പറഞ്ഞു. അബ്ദുൽ മജീദ്, ഷമീർ പാലക്കാട്, ജലീൽ വളരണി, റിഷാഫ് എടത്തനാട്ടുകര, അനസ് യമാനി, ജാസിം ഒറ്റപ്പാലം, യൂസഫ് പനംകുറ്റി, സുഹൈൽ കുമ്പിടി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.
ജില്ലാ ഭാരവാഹികളായ നാസർ ഫൈസി, മഖ്ബൂൽ തച്ചോത്ത്, അഷ്റഫ് പുളിക്കൽ, അസർ പള്ളിപ്പുറം, സിറാജുൽ മുനീർ, മൊയ്ദീൻ കുട്ടി, നസീർ പാലക്കാട്, ബനവലന്റ് ഫണ്ട് അംഗങ്ങളായ ഇ.പി. നാസർ, ജെൻസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.