ജോലിക്കാരെത്തുന്നു ഇലക്ട്രിക് സ്കൂട്ടറിൽ
text_fieldsദോഹ: ജോലിക്കാർക്ക് എത്താൻ ഇ-സ്കൂട്ടറുകൾ. ഖത്തർ ലോജിസ്റ്റിക്സ് വില്ലേജിൽ (എൽ.വി.ക്യൂ) ഗൾഫ് വെയർഹൗസിങ് കമ്പനി (ജി.ഡബ്ല്യു.സി) ആണ് പ്രകൃതിസൗഹൃദരീതിയുടെ ഭാഗമാകുന്നത്. കമ്പനിയുടെ പുതിയ സി.എസ്.ആർ പരിപാടിയുടെ ഭാഗമായാണ് ഫാൽക്കൺ സ്കൂട്ടറുകൾ വില്ലേജിൽ അവതരിപ്പിച്ചിരിക്കുന്നത്. റീ ചാർജിങ് സ്റ്റേഷനുകളുൾപ്പെടെയുള്ള സുസ്ഥിര ഗതാഗത സാങ്കേതികവിദ്യയുമായാണ് ഒരു മില്യൻ ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വില്ലേജിൽ ഇലക്േട്രാണിക് ഫാൽക്കൺ സ്കൂട്ടറുകൾ ജി.ഡബ്ല്യു.സി വിന്യസിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലും പദ്ധതികളിലും ദീർഘകാലത്തെ ബന്ധമാണ് ഖത്തറിലെ മുൻനിര ലോജിസ്റ്റിക്സ്, വിതരണ ശൃംഖലയായ ജി.ഡബ്ല്യു.സിക്കുള്ളത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ അറിയപ്പെട്ട റീചാർജബിൾ ഇ-സ്കൂട്ടറുകളാണ് ഖത്തറിലെത്തിയിരിക്കുന്നത്. ഖത്തർ വിപണിയിൽ വേഗത്തിെൻറയും സുസ്ഥിരതയുടെയും പുതിയൊരു യുഗപ്പിറവിയാണ് ഇതോടെ ആരംഭിക്കുകയെന്നും ജി.ഡബ്ല്യു.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.