Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാരങ്ങളെത്തി;...

താരങ്ങളെത്തി; ‘മെലോഡിയസ് മെമ്മറീസ്’ നാളെ

text_fields
bookmark_border
താരങ്ങളെത്തി; ‘മെലോഡിയസ് മെമ്മറീസ്’ നാളെ
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം ‘മൈ​ക്രോ ചെ​ക്ക് മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’ സം​ഗീ​ത പ​രി​പാ​ടി​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ദോ​ഹ: ഖ​ത്ത​റി​ലെ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പു​നാ​ളു​ക​ൾ മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ‘മൈ​ക്രോ ചെ​ക്ക് മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’ സം​ഗീ​ത രാ​വി​ന് അ​ര​ങ്ങു​ണ​രാ​ൻ ഇ​നി ചു​രു​ങ്ങി​യ സ​മ​യം മാ​ത്രം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ദോ​ഹ ആ​സ്പ​യ​ർ ലേ​ഡീ​സ് സ്​​പോ​ർ​ട്സ് ഹാ​ൾ വേ​ദി​യാ​വു​ന്ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. മ​ല​യാ​ള​ത്തി​ലെ സം​ഗീ​ത പ്ര​തി​ഭ​ക​ളും ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന ‘മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’ ടി​ക്ക​റ്റു​ക​ൾ ഇ​​ന്നും സ്വ​ന്ത​മാ​ക്കാം.

പാ​ട്ടും മേ​ള​വും മി​മി​ക്രി​യും ഫ്യൂ​ഷ​ൻ മ്യു​സി​കു​മെ​ല്ലാം വി​സ്മ​യ പ്ര​പ​ഞ്ചം തീ​ർ​ക്കു​ന്ന രാ​വി​നാ​യി ക​ല​കാ​ര​ന്മാ​ർ ബു​ധ​നാ​ഴ്ച മു​ത​ൽ ദോ​ഹ​യി​ലെ​ത്തി തു​ട​ങ്ങി. കീ​ബോ​ഡ് മാ​ന്ത്രി​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി, മാ​പ്പി​ള​പ്പാ​ട്ടി​ന്റെ സു​ൽ​ത്താ​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫ്, ആ​രാ​ധ​ക ഹൃ​യ​ങ്ങ​ളി​ലെ പാ​ട്ടു​കാ​ര​ൻ അ​ഫ്സ​ൽ, ശി​ഖ പ്ര​ഭാ​ക​ര​ൻ, ജാ​സിം ജ​മാ​ൽ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ചി​ത്ര അ​രു​ൺ എ​ന്നി​വ​രാ​ണ് മാ​ർ​ച്ച് മൂ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സം​ഗീ​ത രാ​വി​ൽ അ​ണി​നി​രി​ക്കു​ന്ന​വ​ർ. ശ​ബ്ദാ​നു​ക​ര​ണ ക​ല​യി​ലെ പ്ര​തി​ഭ മ​ഹേ​ഷ് കു​ഞ്ഞു​മോ​നും ​പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കൂ

‘ക്യൂ ​ടി​ക്ക​റ്റ്’ ഓ​ൺ​ലൈ​ൻ വ​ഴി​യും 7719 0070 ​/ 6625 8861 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലും ‘മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. ഇ​തി​നു പു​റ​മെ സ​ൽ​വ റോ​ഡി​ലെ സൈ​ത്തൂ​ൺ റ​സ്റ്റാ​റ​ന്റ്, ജെ​യ്ദ ബ്രി​ഡ്ജി​ന​രി​കി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്, ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് (ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട്), ടീ ​ടെ​ന്റ് റ​സ്റ്റാ​റ​ന്റ് (ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ), സെ​ഞ്ച്വ​റി റ​സ്റ്റാ​റ​ന്റ് (ന​ജ്മ, ഏ​ഷ്യ​ൻ ടൗ​ൺ, ബി​ൻ മ​ഹ്മൂ​ദ്, മ​താ​ർ ഖ​ദീം), അ​ഡാ​ർ ത​ട്ടു​ക​ട (മു​ൻ​ത​സ), സൈ​ദി​ന്റെ ചാ​യ​ക്ക​ട (തു​മാ​മ) എ​ന്നി​വ​ട​ങ്ങ​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 60 റി​യാ​ൽ മു​ത​ൽ 1000 റി​യാ​ൽ വ​രെ നി​ര​ക്കു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beginsmelodious memories
News Summary - The stars arrived-Melodious Memories-begins
Next Story