ഫിഫ അറബ് കപ്പിന് തുടക്കം
text_fieldsദോഹ: വിശ്വമേളക്ക് പന്തുരുളാൻ 11 മാസവും ആഴ്ചകളും ബാക്കിയുണ്ടെങ്കിലും ലോകത്തോട് ഖത്തർവിളിച്ചു പറയുന്നു ഞങ്ങൾ തയാറാണെന്ന്. അറബ് രാഷ്ട്രനേതാക്കൾ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ലോകഫുട്ബാളിലെ മുൻകാല സൂപ്പർതാരങ്ങൾ എന്നിവരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ അൽബെയ്തിലെ കളിക്കൂടാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി ഫിഫ അറബ് കപ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സ്റ്റേഡിയം സമർപ്പിച്ചു. അൽബെയ്തിൽ ഖത്തർ -ബഹ്റൈൻ മത്സരത്തിന് പന്തുരുളും മുേമ്പ രണ്ട് കളികൾ പൂർത്തിയായിരുന്നെങ്കിലും 60,000 കാണികളാൽ തിങ്ങി നിറഞ്ഞ കളിത്തമ്പായിരുന്നു ഉദ്ഘാടന വേദി. 7.30ന് കളി തുടങ്ങുന്നതിന് അരമണിക്കൂർ മുേമ്പ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. ഖത്തറിെൻറ ൈപതൃകവും സംസ്കാരവും ഉൾക്കൊള്ളിച്ച ദൃശ്യവിസ്മയങ്ങളായിരുന്നു ചടങ്ങിെൻറ ആകർഷണം. പങ്കെടുക്കുന്ന 16 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളും, പതാകകളുമെല്ലാം സ്റ്റേഡിയത്തെ നിറച്ചു. രാഷ്ട്രനായകരുടെ നിരയായിരുന്നു ഉദ്ഘാടന മത്സരത്തെ സമ്പന്നമാക്കിയത്.
കുവൈത്ത് ഉപ പ്രധാനമന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അൽസബാഹ്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഫലാഹ് മുബാറക് അൽ ഹജ്റഫ്, ജിബൂട്ടി പ്രസിഡൻറ് ഇസ്മായിൽ ഉമർ ഗുലേ, ലെബനാൻ പ്രസിഡൻറ് മൈകൽ ഓൻ, ജോർഡൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, സോമാലിയ പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലായി ഫർമാജോ, യെമൻ വൈസ്പ്രസിഡൻറ് ലഫ്. ജനറൽ അലി മുഹ്സിൻ അൽ അഹ്മർ, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്,സൗദി ഗവർണർ നായിഫ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് തുടങ്ങിയ രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്. ലോകകപ്പിനായി ഖത്തർ ഒരുക്കിയ മറ്റൊരു വേദിയായ റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974 രാത്രി 10ന് നടന്ന മത്സരത്തോടെ ലോകത്തിന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.