യു.ഡി.എഫ് െതരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsദോഹ: നാലു പതിറ്റാണ്ടായി തുടരുന്ന വടകര നഗരസഭയിലെ ഇടതു ഭരണം വടകരയുടെ വികസന സാധ്യതകളെ സ്തംഭനാവസ്ഥയിൽ അകപ്പെടുത്തിയിരിക്കുകയാണെന്ന് ഖത്തർ യു.ഡി.എഫ് വടകര നഗരസഭ െതരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു. കാലങ്ങളായി തുടരുന്ന ഈ ദുഃസ്ഥിതിക്ക് പരിഹാരമാകാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുകയും അതിലൂടെ പുതിയൊരു ഭരണ സംസ്കാരം രൂപപ്പെടുത്തുകയും വേണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഖത്തറിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുവേണ്ടി വടകര ടൗൺ കെ.എം.സി.സി നേതൃത്വത്തിൽ വെൽഫെയർ പാർട്ടി, ഇൻകാസ് പ്രതിനിധികളെ ഉൾപ്പെടുത്തി വടകര മുനിസിപ്പിൽ യു.ഡി.എഫ് െതരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ ടൗൺ കെ.എം.സി.സി പ്രസിഡൻറ് അഫ്സൽ കെ.പി അധ്യക്ഷതവഹിച്ചു.
ഹാരിസ് കെ.പി കമ്മിറ്റി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പ്രതിനിധികളായ ഫിറോസ് പുറത്തയിൽ, ആരിഫ് സി.കെ, ഇൻകാസ് പ്രതിനിധികളായ സുബൈർ കെ.പി, അഷ്റഫ്, സിറാജുദ്ദീൻ, എം.സി. അസീസ്, മുസമ്മിൽ എം.വി എന്നിവർ പങ്കെടുത്തു. മുഹമ്മദ് യാസിൻ സ്വാഗതവും ശംസുദ്ദീൻ പഴങ്കാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.