അമീറിന് നന്ദി അറിയിച്ച് അമേരിക്ക
text_fieldsദോഹ: അഫ്ഗാനിൽനിന്നുള്ള പൂർണസൈനിക പിന്മാറ്റത്തിനു പിന്നാലെ ഖത്തറിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും തിങ്കളാഴ്ച രാത്രിതന്നെ അമീർ ൈശഖ് തമിം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. പേൾ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ അഫ്ഗാനിലെ ഖത്തർ ഇടപെടലിന് ഇവർ നന്ദി പറഞ്ഞു. താലിബാൻ കാബൂൾ പിടിച്ചതിനു പിന്നാലെ, തങ്ങളുടെയും സഖ്യകക്ഷികളുടെയും പൗരന്മാരെയും അഫ്ഗാനികളെയും ഒഴിപ്പിക്കാൻ നേതൃപരമായ പങ്കുവഹിക്കുകയും, താൽക്കാലിക അഭയം നൽകുകയും ചെയ്ത ഖത്തർ നേതൃത്വത്തിന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻെറ നന്ദി അറിയിച്ചു. നിർണായക ഘട്ടത്തിൽ ഖത്തറിേൻറത് അസാധാരണമായ പിന്തുണയായിരുെന്നന്ന് ഇവർ അമീറിനെ അറിയിച്ചു. അഫ്ഗാനിലെ സമാധാന പുനഃസ്ഥാപനത്തിനും ജനങ്ങളുടെ ദുരിതമകറ്റാനുമുള്ള ഖത്തറിൻെറ സേവനങ്ങളെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.