ഒന്ന് മുതൽ 19 റിയാൽവരെ; ഷോപ്പിങ് അടിമുടി മാറ്റി ലുലു ‘ലോട്ട്’ ഖത്തറിൽ
text_fieldsദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്ക് ലുലു ഗ്രൂപ്പിന്റെ പുതുവത്സര സമ്മാനമായി വാല്യൂ ഷോപ്പിങ് കേന്ദ്രമായ ‘ലോട്ട്’ പ്രവർത്തനമാരംഭിച്ചു. ബർവ മദീനത്നയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഒരുപിടി ഉൽപന്നങ്ങളുമായി ‘ലോട്ട്’ കേന്ദ്രം തുറന്നത്. ഒരു റിയാൽ മുതൽ 19 റിയാൽവരെ നിരക്കിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ‘ലോട്ട്’ വാല്യൂ ഷോപ്പിന്റെ സവിശേഷത.
ബർവ മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിലെ ‘ലോട്ട്’ ദി വാല്യൂ ഷോപ്പ്
ലുലു ഹൈപ്പർമാർക്കറ്റിന് കീഴിലെ ജനകീയമാവുന്ന ഷോപ്പിങ് കേന്ദ്രത്തിന്റെ ഖത്തറിലെ ആദ്യ ‘ലോട്ട്’ ഷോപ്പാണ് ബർവ മദീനത്നയിൽ പ്രവർത്തനമാരംഭിച്ചത്. പ്രൗഢഗംഭീരമായ ചടങ്ങിൽ ലുലു ഗ്രൂപ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടറും സി.എസ്.ഒയുമായ ഡോ. മുഹമ്മദ് അൽതാഫ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിലെ ഷോപ്പിങ് രീതികളെ അടിമുടി മാറ്റിമറിച്ചാണ് ‘ലോട്ട്’ പുതുവർഷത്തിൽ ഉപഭോക്താക്കൾക്കായി തുറന്നുനൽകിയത്. നൂറുകണക്കിന് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം. ഏറെ ഉൽപന്നങ്ങളുടെയും വില ഒന്ന് മുതൽ 19 റിയാൽവരെ നിരക്കിൽ. ഒന്ന് മുതൽ നാല് റിയാൽവരെ നിരക്കിൽ വീട്ടുപകരണങ്ങൾ മുതൽ 19 റിയാലിന് താഴെ വിലയിൽ കളിപ്പാട്ടങ്ങളും പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ശൈത്യകാല വസ്ത്രശേഖരം വരെ ലഭിക്കുന്നു.
എല്ലാവർക്കും ആവശ്യമായ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ലേഡീസ് ബാഗ്, വീട്ടുപകരണങ്ങൾ തുടങ്ങി കുടുംബത്തിന് ആവശ്യമായതെല്ലാം ഒരുക്കിയാണ് ‘ലോട്ട്’ ഷോപ്പിങ്ങിന് പുതുവഴിവെട്ടുന്നത്. ആയിരത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ്, വിശാലമായ ഷോറൂം, എല്ലാവിഭാഗം ഉപഭോക്താക്കൾക്കും അനായാസം ഷോപ്പിങ് നടത്താനുള്ള സൗകര്യം എന്നിവ ‘ലോട്ടി’നെ ആകർഷകമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.