റമദാനിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് എച്ച്.എം.സി
text_fieldsദോഹ: റമദാൻ മാസത്തിലെ പ്രവൃത്തിസമയം ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) പുറത്തിറക്കി. എച്ച്.എം.സിക്ക് കീഴിലെ എല്ലാ ആശുപത്രികളിലെയും മുഴുവൻ അടിയന്തര, ഇൻപേഷ്യൻറ് സേവനങ്ങളും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ദേശീയ കോവിഡ്-19 ഹെൽപ്ലൈൻ നമ്പറായ 16000 എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും. ഹമദ് മെഡിക്കൽ കോർപറേഷെൻറ വെർച്വൽ ക്ലിനിക്കുകൾ എച്ച്.എം.സി അർജൻറ് കൺസൽട്ടേഷൻ ക്ലിനിക്കുകൾക്കൊപ്പം പ്രവർത്തിക്കും. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ രോഗികൾക്ക് വെർച്വൽ അപ്പോയിൻറ്മെൻറുകൾക്കായി ബന്ധപ്പെടാം. എച്ച്.എം.സി അർജൻറ് കൺസൽട്ടേഷൻ സേവനം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നുവരെ തുടരും.
മാനസികാരോഗ്യ വിഭാഗം ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയും രാത്രി ഒമ്പതു മുതൽ പുലർച്ച രണ്ടു വരെയും തുടരും. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ രണ്ടുവരെ മാത്രമേ പ്രവർത്തിക്കൂ.
എച്ച്.എം.സിയുടെ ഫാർമസി മെഡിക്കേഷൻ ഹോം ഡെലിവറി സേവനം വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ മൂന്നുവരെ പ്രവർത്തിക്കും. എച്ച്.എം.സി ഡ്രഗ് ഇൻഫർമേഷൻ സേവനം 40260759 നമ്പറിൽ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നുവരെ പ്രവർത്തിക്കും.
എച്ച്.എം.സി ഡയബറ്റിസ് ഹോട്ട്ലൈൻ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട് 5.30 വരെയും 7.30 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. ഹമദ് ജനറൽ ആശുപത്രിയോടടുത്തുള്ള ബ്ലഡ് ഡോണർ സെൻറർ ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകീട്ട് ആറു മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.
സർജിക്കൽ സ്പെഷാലിറ്റി സെൻററിന് സമീപത്തുള്ള ന്യൂ ബ്ലഡ് ഡോണർ സെൻറർ വൈകീട്ട് ആറുമുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കും. നസ്മഅക് കസ്റ്റമർ സർവിസ് ഹെൽപ്ലൈൻ നമ്പറായ 16060 ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയും കസ്റ്റമർ സർവിസ് ഹെൽപ്ലൈൻ പ്രവർത്തിക്കും.
അേതസമയം, പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തരമല്ലാത്ത ചികിത്സകളെല്ലാം ഓൺലൈനിലൂടെ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ഈ സേവനങ്ങൾ ടെലിഫോൺ, വിഡിയോ വഴിയാണ് നൽകുന്നത്. എന്നാൽ ഫാമിലി മെഡിസിൻ, ദന്തരോഗ വിഭാഗം, സ്പെഷാലിറ്റി സേവനങ്ങൾ തുടങ്ങിയവയിൽ തീർത്തും അടിയന്തര സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ നേരിട്ടെത്താം. അടിയന്തര സേവനം ആവശ്യമുള്ളവർക്ക് 16000ത്തിൽ വിളിച്ച് ഡോക്ടറുടെ സഹായം തേടാം. നമ്പറിൽ വിളിച്ച് പി.എച്ച്.സി.സി സെലക്ട് ചെയ്ത് ഒാപ്ഷൻ രണ്ട് തിരഞ്ഞെടുക്കണം. നേരിട്ടുള്ള പരിശോധന ആവശ്യമാണെങ്കിൽ പി.എച്ച്.സി.സിയുടെ വാക് ഇൻ സേവനത്തിലേക്ക് ഡോക്ടറുടെ റഫറൽ ലഭിക്കും. മുഐദർ, റൗദത് അൽ ഖൈൽ, ഗറാഫ, അൽ കഅ്ബാൻ, അൽ ശഹാനിയ, അൽ റുവൈസ്, ഉം സലാൽ, അബൂബക്കർ അൽ സിദ്ദീഖ് ഹെൽത്ത് സെൻററുകളിലാണ് നിലവിൽ അടിയന്തര സേവനങ്ങൾ ഉള്ളത്. രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യമായതിനാൽ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പി.എച്ച്.സി.സിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.