ഖത്തറിലേത് ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ ലോകകപ്പ്
text_fieldsദോഹ: പത്ത് ലക്ഷത്തിലധികം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന 2022ലെ ഖത്തർ ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ ലോകകപ്പായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സാധാരണക്കാരെ പോലെ ഭിന്നശേഷിക്കാരായ ഫുട്ബാൾ ആരാധകർക്കും അതിരുകളില്ലാതെ ലോകകപ്പ് നേരിൽ കണ്ട് ആസ്വദിക്കുന്നതിന് വൻ സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. ഇതിനുള്ള രാജ്യത്തിെൻറ പ്രതിജ്ഞാബദ്ധത സംഘാടകർ നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഖത്തറിലെത്തുന്ന മുഴുവൻ ഫുട്ബാൾ േപ്രമികൾക്കുമുള്ള ലോകകപ്പാക്കി ഖത്തർ ലോകകപ്പ് മാറ്റുകയാണ് ലക്ഷ്യമെന്ന് ലോക ഭിന്നശേഷി സൗഹൃദദിനത്തോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ഡിസംബർ മൂന്നിനാണ് ലോകഭിന്നശേഷി ദിനമായി ആചരിക്കുന്നത്.
10 വർഷം മുമ്പ് മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും പ്രഥമ ലോകകപ്പ് ടൂർണമെൻറ് ആതിഥേയത്വത്തിനായി ഖത്തറിനെ പ്രഖ്യാപിച്ചത് മുതൽ ഫിഫയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പൂർണമായും ഭിന്നശേഷി സൗഹൃദ ലോകകപ്പാക്കി മാറ്റുന്നതിന് സംഘാടകർ പ്രതിജ്ഞയെടുത്തിട്ടുണ്ട്. എല്ലാവർക്കും പ്രയാസങ്ങളില്ലാതെ എത്തിപ്പെടാൻ കഴിയുന്ന സ്റ്റേഡിയങ്ങൾ, ഗതാഗത ശൃംഖലകൾ, താമസ സൗകര്യങ്ങൾ, ഫാൻ സോണുകൾ തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ട മുഴുവൻ സംവിധാനങ്ങളും പൂർണമായും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും അൽ തവാദി വിശദീകരിച്ചു.
പ്രാദേശിക പങ്കാളികളുമായും ഭിന്നശേഷിക്കാരായ വ്യക്തികളുമായും കൂടിയാലോചിച്ച് പദ്ധതികൾ തയാറാക്കുന്നതിന് 2015ൽ സുപ്രീം കമ്മിറ്റി ആക്സസിബിലിറ്റി ഫോറത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഫിഫയുടെ ലക്ഷ്യം പൂർത്തീകരിക്കുകയും മുഴുവൻ ഫുട്ബാൾ േപ്രമികൾക്കും പ്രതിബന്ധങ്ങളില്ലാതെ ലോകകപ്പ് വീക്ഷിക്കാൻ സാഹചര്യമൊരുക്കുകയാണ് ആക്സസിബിലിറ്റി ഫോറത്തിെൻറ ലക്ഷ്യം. ലോകകപ്പിൽ ഭിന്നശേഷിക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ഇതിെൻറ പ്രധാന ലക്ഷ്യത്തിൽ പെടുന്നു.
ഭിന്നശേഷിക്കാർക്കായി ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സെൻസറി റൂമുകൾ സുപ്രീം കമ്മിറ്റി സജ്ജമാക്കുന്നുണ്ട്. ഖലീഫ സ് റ്റേഡിയത്തിലും ജനൂബ് സ്റ്റേഡിയത്തിലും ഭിന്നശേഷിക്കാർക്കായി സെൻസറി മുറികൾ നേരത്തേ ഒരുക്കിയത് ശ്രദ്ധ നേടിയിരുന്നു. ഓട്ടിസം പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ കാണുന്നതിന് സെൻസറി റൂമുകൾ ഏറെ പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.