ലോകത്തിലെ ശക്തമായ പാസ്പോർട്ട്; ഖത്തർ 55ാം സ്ഥാനത്ത്
text_fieldsദോഹ: ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എക്സ്ക്ലൂസിവ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹെൻലി പാസ്പോർട്ട് സൂചികയിൽ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്. സൂചികയിൽ ഖത്തറിന് 55ാം സ്ഥാനമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ആധികാരിക റാങ്കിങ്ങായാണ് ഹെൻലി പാസ്പോർട്ട് സൂചിക കണക്കാക്കപ്പെടുന്നത്. 227 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനമുള്ള 199 വ്യത്യസ്ത പാസ്പോർട്ടുകളെ താരതമ്യം ചെയ്താണ് സൂചിക തയാറാക്കുന്നത്.
193 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നൽകുന്ന ജപ്പാനാണ് ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം. 192 രാജ്യങ്ങൾ സ്വതന്ത്രമായി സന്ദർശിക്കാൻ കഴിയുന്ന സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ. 190 വിസ ഫ്രീ സ്കോറുമായി ജർമനിയും സ്പെയിനും പിന്നാലെയുണ്ട്. 187 വിസ ഫ്രീ സ്കോറുള്ള ഫ്രാൻസ്, അയർലൻഡ്, പോർച്ചുഗൽ, ബ്രിട്ടൻ എന്നിവ ആറാം സ്ഥാനത്തുണ്ട്. 186 വിസ ഫ്രീ സ്കോറുമായി അമേരിക്ക, ബെൽജിയം, ന്യൂസിലൻഡ്, നോർവേ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് ഏഴാം സ്ഥാനത്ത്. ഏറ്റവും ദുർബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്റേതാണ്. 27 രാജ്യങ്ങളിലേക്കാണ് അഫ്ഗാൻ പാസ്പോർട്ട് പ്രവേശനം അനുവദിക്കുന്നത്.
100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിത പ്രവേശനവുമായി 55-ാം സ്ഥാനത്താണ് ഖത്തർ സൂചികയിൽ. നേരത്തേ 2019, 2020, 2021, 2022 വർഷങ്ങളിൽ സൂചികയിൽ യഥാക്രമം 57, 54, 60, 57 സ്ഥാനങ്ങളിലായിരുന്നു ഖത്തറിനുണ്ടായിരുന്നത്. ഖത്തർ പാസ്പോർട്ട് ഉടമകൾക്ക് 27 ഇ.യു അംഗരാജ്യങ്ങളിലേക്കും സൗജന്യപ്രവേശനം അനുവദിക്കുന്നതിനുള്ള വിസ നടപടികൾക്ക് ഖത്തറും ഇ.യുവും അന്തിമരൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വരും വർഷത്തിൽ സൂചികയിൽ ഖത്തർ മുന്നിലെത്തുമെന്ന് ഹെൻലി വിശകലന വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.