ദോഹ മെട്രോ സ്റ്റേഷനുകളിൽ 300 ബസ്സ്റ്റോപ്പുകൾ വരുന്നു
text_fieldsദോഹ: ദോഹ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ 300 ബസ്സ്റ്റോപ്പുകൾ ഖത്തർ റെയിൽ തയാറാക്കുന്നു. മെട്രോ ലിങ്ക് ബസുകളിൽ മെട്രോ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും പുതിയ ബസ്സ്റ്റോപ്പുകൾ ഏെറ സഹായിക്കും. ദോഹ മെട്രോ സ്റ്റേഷനുകളോട് ചേർന്നാണ് ബസ്സ്റ്റോപ്പുകൾ. ഇവിടങ്ങളിൽ ചുവപ്പ് നിറത്തിൽ ഈ ഭാഗം നീളത്തിൽ അടയാളപ്പെടുത്തിയിരിക്കും. വിവിധ സ്റ്റേഷനുകളുടെ പുറത്ത് നിലവിൽതെന്ന ഇത്തരം ബസ്സ്റ്റോപ്പുകൾ അനുവദിക്കപ്പട്ടുകഴിഞ്ഞു. ഇവിടങ്ങളിൽ ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തുകയും െചയ്തിട്ടുണ്ട്.
സെപ്റ്റംബർ ഒന്നുമുതൽ ദോഹ മെട്രോ സർവിസ് പുനരാരംഭിച്ചപ്പോൾതന്നെ നിശ്ചിത റൂട്ടുകളിൽ മെട്രോ ലിങ്ക് ബസുകളും സർവിസ് തുടങ്ങിയിരുന്നു. ദോഹ മെട്രോ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ എത്താനും സ്റ്റേഷനുകളിൽ നിന്ന് മറ്റിടങ്ങളിൽ എത്താനുമുള്ള സൗജന്യ ബസ് സർവിസാണ് മെട്രോ ലിങ്ക് സർവിസുകൾ. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിെല ആറു മുതൽ രാത്രി 11 വരെയും വ്യാഴാഴ്ചകളിൽ രാവിലെ ആറു മുതൽ രാത്രി 11.59 വരെയുമാണ് മെട്രോലിങ്ക് സർവിസുകൾ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 11.50 വരെയാണ് ലിങ്ക് സർവിസ്. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ മെട്രോ അടക്കമുള്ള പൊതുവാഹനങ്ങൾ സേവനം നിർത്തിയിരുന്നു. എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചാണ് സർവിസ് സെപ്റ്റംബർ ഒന്നുമുതൽ പുനരാരംഭിച്ചിരിക്കുന്നത്.
ദോഹ മെട്രോയിൽ ഇൻറർനെറ്റ് സൗകര്യമൊരുക്കാൻ ഖത്തർ റെയിലും വോഡഫോൺഖ ത്തറും കൈകോർത്തിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ യാത്രക്കാർക്ക് വൈഫൈ സൗകര്യം ലഭിക്കുന്നുണ്ട്. റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയ്നുകൾക്കകത്തുമാണ് വൈഫൈ സൗകര്യം. ആദ്യ അരമണിക്കൂറിൽ സേവനം സൗജന്യമാണ്. പിന്നീട് പണം ഇൗടാക്കും. മെട്രോയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും 37 സ്റ്ററ്റേഷനുകളിലും ഇൻറർനെറ്റ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.