സൂഖിൽ ഇനി ഈത്തപ്പഴ മേള
text_fieldsജനങ്ങൾക്ക് ഉച്ച മൂന്നു മുതൽ പ്രവേശനം
ദോഹ: തേൻമധുരമൂറുന്ന ഈത്തപ്പഴങ്ങളുടെ വൻ ശേഖരവുമായി സൂഖ് വാഖിഫിലെ വിപണനമേളക്ക് തുടക്കമായി. ഏഴാമത് മേളക്കാണ് ഇത്തവണ സൂഖ് വാഖിഫ് വേദിയാവുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെ സന്ദർശകർക്കുള്ള പ്രവേശനവും ആരംഭിച്ചു. ഈത്തപ്പഴങ്ങളുടെ വൈവിധ്യം തേടി, നിരവധി പേരാണ് ആദ്യ ദിനത്തിൽതന്നെ മേളയിലെത്തിയത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവും സൂഖ് വാഖിഫ് സർവിസ് സെൻററും ചേർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകർ പങ്കാളികളാവുന്ന മേളയുടെ സംഘാടകർ. ആഗസ്റ്റ് 10 വരെ മേള നീണ്ടുനിൽക്കും. 80ഓളം പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴ ശേഖരമാണ് മേളയുടെ ആകർഷണം. ദിവസവും ഉച്ച മൂന്നു മുതൽ രാത്രി ഒമ്പതു വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ച ഒരു മണി മുതൽ രാത്രി 10 വരെയാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.