മൂന്ന് ആശുപത്രികളിൽ കൂടി കോവിഡ് കുത്തിവെപ്പ് സൗകര്യം
text_fieldsദോഹ: കോവിഡ് വാക്സിൻ കുത്തിവെെപ്പടുക്കുന്നതിന് മൂന്ന് ആശുപത്രികളിൽ കൂടി സൗകര്യമേർപ്പെടുത്തിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. ഇതോടെ ആകെ പത്ത് ആശുപത്രികളിൽ സൗകര്യം ലഭ്യമായി. നേരത്തേ ഏഴിടങ്ങളിലായിരുന്നു ഇത്.
ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത് സെൻറർ എന്നിവിടങ്ങളിലാണ് പുതുതായി കുത്തിവെപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അലി അബ്ദുൽമാലിക് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 23 മുതലാണ് കോവിഡ് വാക്സിൻ കാമ്പയിൻ രാജ്യത്ത് തുടങ്ങിയത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്. ആദ്യത്തിൽ അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത്സെൻററുകളായിരുന്നു കുത്തിവെപ്പ് സൗകര്യമുണ്ടായിരുന്നത്.
ഇന്നലെ ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻററുകൾ കൂടി ചേർത്തതോടെയാണ് ആകെ പത്ത് ആശുപത്രികളിൽ കുത്തിവെപ്പിന് സൗകര്യമുണ്ടായിരിക്കുന്നത്. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, ദീർഘകാലരോഗമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇവർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് അറിയിപ്പ് വന്നതിനു ശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്. രാജ്യത്ത് അടുത്ത ബാച്ച് കോവിഡ് വാക്സിൻ കൂടി ഉടൻ എത്തുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നും പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവിൽ കുത്തിവെപ്പെടുക്കാൻ മുൻഗണനയിലുള്ളവർക്ക് ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് അറിയിപ്പ് വരും. ഈ വർഷം ഉടൻതന്നെ അടുത്ത കോവിഡ് വാക്സിൻ ഷിപ്മെൻറ് കൂടി രാജ്യത്ത് എത്തിക്കാൻ മന്ത്രാലയം ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണ്. ഫൈസർ ബയോൻടെക്, മൊഡേണ കമ്പനികളുമായി വാക്സിൻ ലഭിക്കാനായി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചതായി കഴിഞ്ഞ ഒക്ടോബർ മധ്യത്തിലാണ് മന്ത്രാലയം അറിയിച്ചത്.
നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. ആദ്യ ഷോട്ട് ആദ്യ (ഇഞ്ചക്ഷൻ) നൽകിയതിനുശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കംവരാതെതന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ച വന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിനു ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽനിന്ന് പൂർണമായ പ്രതിരോധശേഷി കൈവരിക്കുക. കുത്തിവെപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് വാക്സിനേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സമ്യ അൽ അബ്ദുല്ല കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നിലവിൽ മുൻഗണനയിലുള്ളവരിൽ 10 ശതമാനം പേരും ഇതിനകം വാക്സിൻ എടുത്തുകഴിഞ്ഞിട്ടുണ്ടെന്ന് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അലി അബ്ദുൽ മാലിക് പറഞ്ഞു. മാസങ്ങൾക്കുള്ളിൽ രാജ്യത്തെ എല്ലാവരും വാക്സിൻ സ്വീകരിക്കും. വാക്സിൻ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നവരും കൂടി വരുകയാണെന്നും ഡോ. മറിയം അലി പറഞ്ഞു.
കുത്തിവെപ്പ് അറിയിപ്പ് വന്നില്ലേ? 40277077 നമ്പറിൽ വിളിക്കൂ
കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ സ്വീകരിക്കാൻ അർഹരായവരിൽ വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയിൻമെൻറിനായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. വാക്സിൻ സ്വീകരിക്കാൻ അർഹരായ മുതിർന്നവരുടെ പ്രായപരിധി 70 വയസ്സിൽനിന്ന് 65 ആയി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇനിമുതൽ 65നും അതിനു മുകളിലും പ്രായമുള്ളവവരും വാക്സിൻ മുൻഗണനപ്പട്ടികയിൽ ഉണ്ടാകും. നേരത്തേ ഇത് 70 വയസ്സ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.