മലിനീകരണപ്പേടിയില്ല; പൊതുഗതാഗതം വൈദ്യുതീകരണത്തിലേക്ക്
text_fieldsദോഹ: പരിസ്ഥിതിയെ ഒരു തരത്തിലും നോവിക്കാതെ ഒരു വിശ്വമേള. ലോകകപ്പിനായി എല്ലാ അർഥത്തിലും ഒരുങ്ങിയ ഖത്തറിെൻറ അടുത്ത തയാറെടുപ്പ് പുതിയ ഹരിതസൗഹൃദ മാതൃകകൾ സൃഷ്ടിക്കാനാണ്. 2022ൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അതിഥികളെത്തുേമ്പാൾ അവരെ വിസ്മയിപ്പിക്കുന്നതാവും ഖത്തറിെൻറ പരിസ്ഥിതി സൗഹൃദ സജ്ജീകരണം. ലോകകപ്പിനായി ദശലക്ഷം കാണികളെ പ്രതീക്ഷിക്കുന്ന രാജ്യത്ത്, ഒരുപിടി ആളുകളെത്തുേമ്പാൾ അവർക്ക് യാത്രാ സംവിധാനമൊരുക്കുേമ്പാൾ വായുമലിനീകരണം പേടിേക്കണ്ടെന്ന ഉറപ്പിലാണ് അധികൃതർ.
രാജ്യത്തെ പൊതുഗതാഗത സംവിധാനം ലോകകപ്പിന് മുന്നോടിയായി വൈദ്യുതീകരിച്ചാണ് പരിഹാരം കാണുന്നത്. ഇതിനായി വിവിധ വകുപ്പുകളെയും മന്ത്രാലയങ്ങളെയും ചേർത്ത് വിശാലമായ പദ്ധതി തയാറാക്കിയതായി പൊതുഗതാഗത-കമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. പൊതുമരാമത്ത് വിഭാഗം (അശ്ഗാൽ), ജല-വൈദ്യുതി വിഭാഗം (കഹ്റമാ), മുവാസലാത്ത് (കർവ), മറ്റ് ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചാണ് രാജ്യത്തെ പൊതുഗതാഗത സംവിധാനം വൈദ്യുതിവത്കരിക്കുന്ന മാസ്റ്റർ പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിൽ ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ ഒപ്പിടുമെന്ന് ഗതാഗത മന്ത്രാലയം ടെക്നിക്കൽ വിഭാഗം ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു. അശ്ഗാൽ, കഹ്റാമ നേതൃത്വത്തിൽ 600 ചാർജിങ് പോയൻറുകളാണ് സ്ഥാപിക്കുന്നത്.
ബസ് വെയർഹൗസുകൾ, സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ തുടങ്ങി തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലാവും ചാർജിങ് പോയൻറുകൾ സ്ഥാപിക്കുന്നത്. 2022 ലോകകപ്പിലെ പൊതുഗതാഗത സംവിധാനത്തിൽ ഏറ്റവും പ്രധാനം ഇലക്ട്രിക് ബസുകളായിരിക്കും.
സമ്പൂർണമായി വൈദ്യുതീകരിച്ച യാത്രാസംവിധാനമുള്ള ആദ്യ ലോകകപ്പായിരിക്കും ഖത്തറിലേത് -ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് പറഞ്ഞു. കാർബൺ ഫ്രീ ലോകകപ്പ് എന്ന ലക്ഷ്യത്തിലെ പ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷത്തോടെ 25 ശതമാനം പൊതു ബസുകളും വൈദ്യുതീകരിക്കുകയാണ് ലക്ഷ്യം. ഖത്തര്‍ ദേശീയ വിഷന്‍ 2030െൻറ ഭാഗമായാണ് രാജ്യത്ത് പൊതുഗതാഗതം ഹരിതവത്കരിക്കാന്‍ തീരുമാനിക്കുന്നത്. പബ്ലിക്ക് ബസുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍, മെട്രോ സര്‍വിസ് എന്നിവയാണ് വൈദ്യുതിവത്കരിക്കുക. ലോകകപ്പിനോട് അനുബന്ധിച്ച് ആരാധകര്‍ക്കായുള്ള സര്‍വിസ് ബസുകള്‍ വൈദ്യുതിവത്കരിക്കും. പടിപടിയായി സമ്പൂർണ വൈദ്യുതീകരണത്തിലേക്കും മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.