ഖത്തറിൽ ൈവറസിെൻറ ഇന്ത്യൻ വകഭേദം ഇല്ല; പ്രതിരോധത്തിൽ വിട്ടുവീഴ്ച വേണ്ട
text_fieldsദോഹ: ഖത്തറിൽ ഇതുവരെ കൊറോണ ൈവറസിെൻറ ഇന്ത്യൻ വകഭേദം കെണ്ടത്തിയിട്ടില്ലെന്ന് കോവിഡ് 19 ദേശീയ പദ്ധതി തലവൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുകയാണ്. എങ്കിലും ഇന്ത്യക്കാർക്ക് ഖത്തർ ഇതുവരെ വിലക്കേർപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽനിന്ന് വരുന്ന എല്ലാവർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കുകയാണ് െചയ്തത്. നേരത്തേ ഇത് ഏഴ് ദിവസമായിരുന്നു. ഇതിനാൽതന്നെ ഇന്ത്യക്കാർക്ക് താരതമ്യേന സുഗമമായി ഖത്തറിൽ എത്താൻ സാധിക്കുന്നുണ്ട്. എന്നിട്ടും ഖത്തറിൽ ഇന്ത്യൻ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതും രാജ്യം ഈ ഭീഷണിയിൽനിന്ന് മുക്തമാണെന്നതും ആശ്വാസം പകരുന്ന സംഗതിയാണ്.
1.7 മില്യൻ വാക്സിൻ ഡോസുകളാണ് രാജ്യത്ത് ആകെ നൽകിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 28 മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുതുടങ്ങുകയാണ്. വാക്സിെൻറ രണ്ട് ഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകൾ ഉണ്ട്. ഇതിനാൽ എല്ലാവരും ഉടൻതന്നെ വാക്സിൻ സ്വീകരിക്കണം. ജനസംഖ്യ പരിഗണിച്ചാൽ വാക്സിൻ നൽകിയ കാര്യത്തിൽ ഖത്തർ ലോകത്ത് ഒന്നാമതാണ്. കോവിഡിെൻറ അതത് സമയത്തെ സാഹചര്യം പരിശോധിച്ചാണ് നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം തീരുമാനിക്കുക. മഹാമാരിയുടെ രണ്ടാംവരവിെൻറ ഭീഷണിയിൽനിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല.
ഇതിനാൽ, എല്ലാവരും കോവിഡ് പ്രതിരോധമാർഗങ്ങൾ കർശനമായി പാലിക്കണം. ഇളവുകൾ നൽകുന്നു എന്നതിെൻറ പേരിൽ മാസ്ക് ധരിക്കൽ അടക്കമുള്ളവയുടെ കാര്യത്തിൽ വീഴ്ച പാടില്ല. കോവിഡിൽനിന്ന് ജനങ്ങളെ വാക്സിൻ സംരക്ഷിക്കുന്നുണ്ട് എന്ന കാര്യത്തിൽ ഖത്തറിൽ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കോവിഡ്-19െൻറ അപകടകാരികളായ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ഫൈസർ-ബയോൻടെക് വാക്സിൻ കാര്യക്ഷമമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ രണ്ട് ലക്ഷം പേരിൽനിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ബ്രിട്ടീഷ് വകഭേദത്തിനെതിരെ വാക്സിൻ 89.5 ശതമാനം ഫലപ്രദമാണ്. ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ 75 ശതമാനവും ഫലപ്രദമാണ്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തടയുന്നതിൽ ഫൈസർ വാക്സിൻ 97.4 ശതമാനം ഫലപ്രദമാണ്. ഖത്തറിലെ കോവിഡ് കേസുകളിൽ 50 ശതമാനവും ദക്ഷിണാഫ്രിക്കൻ വകഭേദം കാരണമാണ്. 44.5 ശതമാനം ബ്രിട്ടീഷ് വകഭേദം മൂലവും. മാർച്ച് ഏഴിന് ശേഷമുള്ള ഏകദേശം എല്ലാകേസുകളും ദക്ഷിണാഫ്രിക്കൻ, ബ്രിട്ടീഷ് വകഭേദങ്ങളാണ്.
2020 ഡിസംബർ 21 മുതലാണ് രാജ്യത്ത് കോവിഡ്-19നെതിരെ ഫൈസർ വാക്സിൻ വിതരണം ആരംഭിച്ചത്.ഫൈസർ ബയോൻടെക് വാക്സിെൻറ ഫലപ്രാപ്തി ആറ് മാസത്തിലധികം നിലനിൽക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൻടെകും വികസിപ്പിച്ചെടുത്ത വാക്സിനാണിത്. രണ്ട് ഡോസും സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് വാക്സിെൻറ ശേഷി ആറ് മാസത്തിന് ശേഷവും 91.3 ശതമാനത്തോളം നിലനിൽക്കുന്നതായി കണ്ടെത്തിയത്.
വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും കോവിഡിൽനിന്ന് സുരക്ഷിതരാണ്.വാക്സിൻ എടുത്തവർക്ക് രോഗം വന്നാൽ തന്നെ അപകടകരമാകുന്ന അവസ്ഥയിൽ എത്തുന്നില്ലെന്നും ഡോ. ഖാൽ പറഞ്ഞു. രോഗലക്ഷണങ്ങൾ ഇത്തരക്കാരിൽ രൂക്ഷമാകുന്നില്ല. അതിനാൽ, തന്നെ നിയന്ത്രണങ്ങൾ നീക്കുേമ്പാൾ വാക്സിൻ എടുത്തവർക്ക് എല്ലായിടത്തും മുൻഗണന ലഭിക്കും. ഖത്തറിെൻറ ക്വാറൻറീൻ നടപടികൾ ലോകത്തെതന്നെ ഏറ്റവും കർശനമായതാണ്. രോഗികളുടെ വർധനയിൽനിന്ന് ഇത് രാജ്യത്തെ രക്ഷിക്കുന്നുണ്ട്. പുതിയ വകഭേദങ്ങൾ പടരുന്നതിൽനിന്ന് രാജ്യത്തെ ഈ നടപടികൾ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.