പി.എച്ച്.സി.സികളിൽ പി.സി.ആർ പരിശോധനയില്ല
text_fieldsദോഹ: യാത്രാവശ്യത്തിനുള്ള പി.സി.ആർ പരിശോധനകൾക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ (പി.എച്ച്.സി.സി) ആശ്രയിച്ചവർക്ക് ഇനി ലുസൈൽ ഡ്രൈവ് ത്രു സെന്റർ വഴി പരിശോധന നടത്താം. പുതിയ നിർദേശപ്രകാരം വെള്ളിയാഴ്ച മുതൽ പി.എച്ച്.സി.സികളിൽ ആർ.ടി.പി.സി.ആർ പരിശോധന ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലുസൈലിലെ വിശാലമായ ഡ്രൈവ് ത്രു സെന്റർ വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ചു.
റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ സ്വകാര്യ, പൊതുമേഖല ക്ലിനിക്കുകൾക്ക് അനുമതി നൽകിയതിനു പിന്നാലെ ഇതുസംബന്ധിച്ച നിരക്കും അധികൃതർ നിശ്ചയിച്ചു. രാജ്യത്തെ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഉൾപ്പെടെ നൂറിലേറെ കേന്ദ്രങ്ങളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്താവുന്നതാണ്.
15 മിനിറ്റുകൊണ്ട് ഫലം ലഭ്യമാകുന്ന പരിശോധനക്ക് 50 റിയാലാണ് ചാർജ്. 28 പി.എച്ച്.സി.സികളിലും റാപിഡ് ആന്റിജൻ പരിശോധന സൗകര്യമുണ്ടാവുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധന സാമ്പിൾ നൽകി രണ്ട് മണിക്കൂറിനുള്ളിൽ എസ്.എം.എസ് വഴി ഫലം ലഭ്യമാവും. നാലു മണിക്കൂറിനുള്ളിൽ ഇഹ്തിറാസ് സ്റ്റാറ്റസും അപ്ഡേറ്റാകും.
വാക്സിൻ സ്വീകരിക്കാത്തവർക്ക് ജോലിയാവശ്യത്തിനും യാത്ര കഴിഞ്ഞെത്തിയവർക്കും 50 റിയാലാണ് ചാർജ്. അതേസമയം, കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്കും സൗജന്യമായി ആന്റിജൻ പരിശോധന നടത്താം.
സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പി.സി.ആർ പരിശോധനക്ക് 160 റിയാലാണ് നിരക്ക്. പുതിയ നിർദേശപ്രകാരം വിദേശത്തുനിന്ന് മടങ്ങിയെത്തിയവർക്ക് ബുധനാഴ്ച മുതൽ പി.സി.ആർ. ടെസ്റ്റിനു പകരം ആന്റിജൻ ടെസ്റ്റ് മതിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.