മൂന്നാം തരംഗ ഭീഷണിയില്ല: കോവിഡിനെതിരെ രാജ്യം വിജയത്തിലേക്ക്
text_fieldsദോഹ: വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ കോവിഡ് വ്യാപനം കാര്യമായ തോതിൽ തടയാൻ കഴിയുമെന്ന് കോവിഡ് -19 ദേശീയ പദ്ധതി അധ്യക്ഷൻ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ അറിയിച്ചു.ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയത്തോടടുക്കുകയാണ്.
ഏതാനും മാസങ്ങൾക്കകം പൊതുജനാരോഗ്യത്തിന് ഭീഷണിയില്ലാത്തവിധം ഈ മഹാമാരിയെ തടയാനാവും. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തോളംപേർ പ്രതിരോധ വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. 46 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചു. ജനസംഖ്യയുടെ 70 ശതമാനം പേർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ രാജ്യമൊന്നാകെ സുരക്ഷിതമാവും എന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടൽ. എന്നാൽ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡിെൻറ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ 80 മുതൽ 90 ശതമാനം പേർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ പൂർണവിജയം പ്രഖ്യാപിക്കാം.
വാക്സിനേഷൻ സജീവമാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം ശരിയായ ദിശയിൽ തന്നെയാണ് നീങ്ങുന്നത്.പൊതുജനാരോഗ്യത്തെ ബാധിക്കാത്തവിധം കോവിഡ് വ്യാപനം തടയാൻ അധികം വൈകാതെ തന്നെ കഴിയും. ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുേമ്പാഴും വ്യാപനഭീഷണി ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങളിൽ വാക്സിനേഷനിൽ മുന്നിൽ നിൽക്കുേമ്പാഴും കോവിഡ് കേസുകൾ വർധിക്കുന്നത് ശ്രദ്ധയിൽപെടുന്നുണ്ട്. പക്ഷേ, ഖത്തറിൽ പുതിയ തരംഗങ്ങളുടെ ഭീഷണിയില്ല. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായാണ് രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുന്നത്.
വാക്സിനേഷൻ പൂർത്തിയാവുന്നതുവരെ ജനങ്ങൾ ജാഗ്രത കൈവെടിയരുത്. 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.