ബോംബിനും തകർക്കാനാവില്ല ഈ സന്നദ്ധസേവകരെ
text_fieldsദോഹ: ഇസ്രായേലിെൻറ ബോംബുകൾക്കും കണ്ണില്ലാത്ത ക്രൂരതകൾക്കും തകർക്കാനാവില്ല ഖത്തറിെൻറ സന്നദ്ധസേവകരെയും അവരുടെ മനസ്സിനെയും. ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്ത ഫലസ്തീനിലെ ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഓഫിസ് പ്രവർത്തനം കഴിഞ്ഞദിവസം പുനരാരംഭിച്ചു. ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങളാണ് ഖത്തർ റെഡ്ക്രസൻറ് ഓഫിസ് വഴി ആരംഭിച്ചത്.
ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് ഇസ്രായേൽ ആക്രമണത്തിനിരയായ കുടുംബങ്ങൾക്കും അർഹരായ കുടുംബങ്ങൾക്കുമുള്ള ഭക്ഷണവിതരണം ഖത്തർ തുടരുന്നുണ്ട്. ഇരു ദേശീയ സൊസൈറ്റികളിൽനിന്നുമുള്ള സന്നദ്ധ പ്രവർത്തകരുടെ സഹായത്താലാണിത്. ആക്രമണത്തിനിരയായി പൂർണമായോ ഭാഗികമായോ വീടു തകർന്നവരുടെ കുടുംബങ്ങൾക്കായി 600 ഭക്ഷണ കിറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തത്. ദരിദ്രരായ കുടുംബങ്ങൾ, മാറാരോഗങ്ങളുള്ള, പ്രായമായവരുള്ള കുടുംബങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകിയാണിത്.
ഫലസ്തീൻ ആരോഗ്യമന്ത്രാലയം, വിവിധ അന്തർദേശീയ സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളോടൊപ്പം നടന്ന ഫീൽഡ് സർവേയിൽ ഖത്തർ റെഡ്ക്രസൻറ് പ്രതിനിധികളും പങ്കെടുത്തു. ബെയ്ത് ലഹിയയിലെ ഹലാ അൽ ഷവാ ൈപ്രമറി കെയർ സെൻറർ, ഗസ്സ നഗരത്തിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിെൻറ ഉടമസ്ഥതയിലുള്ള അൽ റിമാൽ മാർട്ടിയേഴ്സ് ക്ലിനിക് എന്നിവ പ്രതിനിധിസംഘം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു.
ഖത്തർ റെഡ്ക്രസൻറ് ഓഫിസ് േപ്രാഗ്രാം മാനേജർ മഹാ അൽ ബന്നയുടെ നേതൃത്വത്തിലുള്ള മറ്റൊരുസംഘം അൽ ശിഫാ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗം സന്ദർശിക്കുകയും ക്യു.ആർ.സി.എസിെൻറ എമർജൻസി മെഡിസിൻസ് സ്പെഷലിസ്റ്റായ ഡോ. മുഹമ്മദ് അൽ അത്താറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഫലസ്തീനിനായി 60 മില്യൻ റിയാൽ സമാഹരിക്കാനുള്ള ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പദ്ധതി പുരോഗമിക്കുകയാണ്. 'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്ന പേരിലുള്ള കാമ്പയിൻ ഫലസ്തീനികളെ എല്ലാ അർഥത്തിലും സഹായിക്കാനുള്ളതാണെന്ന് ഖത്തർ റെഡ്ക്രസൻറ് പ്രസിഡൻറ് ശൈഖ് അബ്ദുല്ല ബിൻ താമിർ ആൽഥാനി പറയുന്നു. ഗസ്സ, ഖുദുസ്, വെസ്റ്റ്ബാങ്കിലെ നിരവധി പട്ടണങ്ങൾ തുടങ്ങിയവയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന സ്ഥലങ്ങളിൽ നടത്തുന്ന അടിയന്തരസഹായപദ്ധതിയുടെ രണ്ടാംഘട്ടമായാണിത്. 5,93,000 ഫലസ്തീനികളാണ് ഇതിെൻറ ഗുണഭോക് താക്കളാകുക. 'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്ന പേരിലാണ് കാമ്പയിൻ. www.qrcs.qa/pal എന്ന ഖത്തർ റെഡ് ക്രസൻറിെൻറ വെബ്സൈറ്റ് സന്ദർശിച്ചാണ് കാമ്പയിനിലേക്ക് സംഭാവന നൽകേണ്ടത്.
അല്ലെങ്കിൽ വളൻറിയറിങ് വെബ്സൈറ്റായ https://qrcs.qa/p/ എന്നതും സന്ദർശിക്കാം. ഇസ്രായേൽ ആക്രമണം തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഒരു മില്യൻ ഡോളർ ആദ്യഘട്ടത്തിൽ നൽകിയിരുന്നു. അഞ്ച് മില്യണ്‍ ഡോളറിെൻറ സഹായ പദ്ധതി ഖത്തര്‍ ചാരിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റ്, ആപ്, ഖത്തറിലെ വിവിധ ഓഫിസുകള്‍ തുടങ്ങിയവ വഴി സംഭാവനകള്‍ നല്‍കാം. 44667711 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും സംഭാവന ഏല്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.