ഇവർ കാരുണ്യത്തിെൻറയും സന്നദ്ധപ്രവർത്തകർ
text_fieldsആത്മീയ ചൈതന്യം വീണ്ടെടുക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും റമദാനെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ മുഴുകുന്നതിനും ഏറെ പേർ തെരഞ്ഞെടുക്കുന്ന മാസം വിശുദ്ധ റമദാൻ തന്നെയാണ്. ലോകകപ്പ് ഫുട്ബാളിെൻറ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് കീഴിലുള്ള വളൻറിയർ േപ്രാഗ്രാം വഴി നിരവധി പേരാണ് സേവന സന്നദ്ധരായി ഈ റമദാനിലും രംഗത്തുള്ളത്.
ഖത്തർ ചാരിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന നിരവധി പദ്ധതികളിലും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലും നിരവധി സുപ്രീം കമ്മിറ്റി വളൻറിയർമാരുണ്ട്. ഖത്തർ ചാരിറ്റിയുടെ ജവാൽ ഇഫ്താർ േപ്രാഗ്രാമിലൂടെ അടിസ്ഥാന ഇഫ്താർ ഭക്ഷ്യവിഭവങ്ങളുടെ വിതരണം നടത്തുന്നത് സുപ്രീംകമ്മിറ്റി വളൻറിയർമാരുടെ കൂടി സഹായത്താലാണ്. ദോഹയിലും അൽ വക്റ, അൽഖോർ തുടങ്ങിയ ഭാഗങ്ങളിലും ട്രാഫിക് സിഗ്നലുകളിൽ ൈഡ്രവർമാർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നുമുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 25 അംഗങ്ങളുള്ള ടീമുകളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്.
ലേബർ ക്യാമ്പുകളിലും ഫാം ഹൗസുകളിലും തൊഴിലാളികൾക്കും ജീവനക്കാർക്കുമായി റെഡി ടു ഈറ്റ് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യാനായി 120 വളൻറിയർമാരാണ് ഉള്ളത്. ഇൻഡസ്ട്രിയൽ ഏരിയ, റുവൈസ് മറീന എന്നിങ്ങനെ നാൽപതോളം കേന്ദ്രങ്ങളിൽ ഇവരുടെ സേവനം ലഭിക്കുന്നുണ്ട്. ഖത്തർ നാഷനൽ കൺവൻഷൻ സെൻററിലെ വാക്സിനേഷൻ കേന്ദ്രത്തിൽ 100 സുപ്രീം കമ്മിറ്റി വളൻറിയർമാരാണ് സേവനമനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.