Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രതീക്ഷയുടെ ചിറകിൽ...

പ്രതീക്ഷയുടെ ചിറകിൽ അവർ സൗദിയിലേക്ക്​

text_fields
bookmark_border
പ്രതീക്ഷയുടെ ചിറകിൽ അവർ സൗദിയിലേക്ക്​
cancel
camera_alt

ഓൺ അറൈവൽ വിസ വഴി ഖത്തറിലെത്തി ഇന്ന്​ സൗദിയിലേക്ക്​ യാത്രയാവുന്ന അബ്​ദുൽ റസാഖ്,​ തവക്കൽന ആപ്പിലെ ‘ഇമ്യൂൺ’ സ്​റ്റാറ്റസുമായി 

ദോഹ: നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന്​ സൗദി പ്രവാസികളുടെ പ്രതീക്ഷയാണ്​ മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്​ദുൽ റസാഖും, പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീനും ബഷീറും. ഖത്തർ വഴി സൗദിയിലേക്ക്​ മടങ്ങാൻ ദോഹയിലും നാട്ടിലും കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികളുടെ മുഴുവൻ പ്രാർഥനകൾ ഇവർ വിജയകരമായി ലക്ഷ്യത്തിലെത്ത​ട്ടേ എന്നാണ്​.

ഓൺ അറൈവൽ വിസയിൽ ജൂലൈ 15ന്​ ഖത്തറിലെത്തി, ഇവിടെ 14 ദിവസം പൂർത്തിയാക്കിയ മൂവരും വ്യാഴാഴ്​ച അർധരാത്രിയിൽ സൗദിയിലേക്ക്​ പറക്കാൻ ഒരുങ്ങുകയാണ്​. യാത്രക്കുള്ള സജ്ജീകരണങ്ങളെല്ലാം കഴിഞ്ഞു. വാക്​സിനഷേൻ സർട്ടിഫിക്കറ്റുകൾ ശരിയാക്കി, സൗദിയുടെ തവക്കൽന ആപ്ലിക്കേഷനിൽ 'ഇമ്യൂൺ സ്​റ്റാറ്റസും' ഉറപ്പാക്കി. ഇന്നു​ രാത്രി 12.40ന്​ ഖത്തർ എയർവേസ്​ വിമാനത്തിൽ മൂവരും സൗദിയിലേക്ക്​ പറക്കും.

ജൂലൈ 12ന്​ പ്രാബല്യത്തിൽ വന്ന ഖത്തറിൻെറ പുതിയ യാത്രനയത്തിനു പിന്നാലെ ഓൺ ​അറൈവൽ വിസ നടപടികൾ ആരംഭിച്ചതോടെയാണ്​ നാട്ടിൽ കുടുങ്ങിക്കിടന്ന സൗദി, യു.എ.ഇ, ഒമാൻ പ്രവാസികൾക്ക്​ പ്രതീക്ഷയുടെ പച്ചവെളിച്ചം തെളിഞ്ഞത്​. സങ്കീർണമായ നടപടിക്രമങ്ങളോ, സാമ്പത്തിക ഭാരമോ ഇല്ലാതെ ഖത്തറിലെത്തി രണ്ടാഴ്​ച പിന്നിട്ടാൽ, ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിൽ 14 ദിവസത്തിനിടെ ആയിരക്കണത്തിന്​ പ്രവാസികളാണ്​ ദോഹയിലെത്തിയത്​. ഇവരെല്ലാം, വരും ദിനങ്ങളിൽ സൗദിയിലേക്ക്​ മടങ്ങാൻ കാത്തിരിക്കുകയാണ്​.

ജൂലൈ 13നാണ്​ ഖത്തർ ഓൺ അറൈവൽ യാത്ര പുനരാരംഭിക്കാൻ അനുമതി നൽകിയത്​. സൗദിയിലെ ത്വാഇഫിൽ ജോലിചെയ്യുന്ന അബ്​ദുൽ റസാഖ്​ ജൂലൈ 15ന്​ രാവിലെ ആറിന്​ കോഴിക്കോടുനിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിലായിരുന്നു ദോഹയിലെത്തിയത്​. സ്വന്തം നിലയിൽതന്നെ വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും​ എടുത്തായിരുന്നു റസാഖിൻെറ യാത്ര. ബന്ധുക്കൾക്കൊപ്പം കഴിഞ്ഞതിനാൽ ​െചലവും കുറഞ്ഞു. അതേദിവസംതന്നെ കൊച്ചിയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസിലായിരുന്നു ഷറഫുദ്ദീനും ബഷീറും ദോഹയി​െലത്തിയത്​.

മൂവരും വ്യാഴാഴ്​ച അർധരാത്രി ഒരേ വിമാനത്തിലാണ്​ സൗദിയിലേക്ക്​ മടങ്ങുന്നത്​.ഇമ്യൂൺ സ്​റ്റാറ്റസ്​ ലഭ്യമായതിനാൽ ക്വാറൻറീൻ ഇല്ലാതെതന്നെ പുറത്തിറങ്ങാനും കഴിയും.

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്​പോർട്ട്​, റി​ട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്​, ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ പരിശോധന ഫലം, ​രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി​ ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത​ അന​ുമതി, അക്കൗണ്ടിലോ കൈവശമോ 5000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ്​ ഖത്തറിലേക്ക്​ ഓൺ അറൈവൽ വിസയിലെത്താനായി യാത്രക്കാർക്കുള്ള നിർദേശം.

സർവരെയും വരവേറ്റ്​ ഖത്തർ

സൗദി, ഒമാൻ, യു.എ.ഇ, കുവൈത്ത്​ തുടങ്ങിയ ഗൾഫ്​ രാജ്യങ്ങളെല്ലാം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്​ മുന്നിൽ അടച്ചു പൂട്ടിയപ്പോൾ ആകാശ വാതിലുകൾ തുറന്ന്​ എല്ലാവർക്കും സ്വാഗതമോതുകയാണ്​ ഖത്തർ. വാക്​സിൻ എടുത്ത യാത്രക്കാർക്ക്​ നിബന്ധനകളോടെ അനുവാദം നൽകിയ ഖത്തർ, സന്ദർശക, കുടംബ, ഓൺ അറൈവൽ വിസകൾ കൂടി അനുവദിച്ചാണ്​ എല്ലാവരെയും വരവേൽക്കുന്നത്​. ഇതു​ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കാണ്​ ഏറെ തുണയാവുന്നത്​. റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ടതിനാൽ ഇന്ത്യയിൽനിന്നും മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ നേരിട്ട്​ യാത്രാനുമതിയില്ല.

ഇന്ത്യ, യു.എ.ഇ, ഇത്യോപ്യ, തുർക്കി, ഇറാൻ ഉൾപ്പെടെ 16 രാജ്യങ്ങളാണ്​ നിലവിൽ സൗദിയുടെ റെഡ്​ ലിസ്​റ്റിൽ ഉള്ളത്​. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്കും, ഇവിടം സന്ദർശിച്ചവർക്കും നേരിട്ട്​ സൗദിയിലേക്ക്​ പ്രവേശനമില്ല. കോവിഡ്​ രണ്ടാം തരംഗത്തിന്​ മു​േമ്പ അവധിക്കും, മറ്റുമായി നാട്ടിലെത്തിയ ആയിരക്കണക്കിന്​ പ്രവാസികാണ്​ ഇതുകാരണം തിരിച്ചുവരവ്​ സാധ്യമാവാതെ കുടുങ്ങിയത്​. അവധി കഴിഞ്ഞവരും, ജോലി നഷ്​ടപ്പെടുമെന്ന്​ ഭീതിയുള്ളവർക്കും തിരിച്ചുവരവ്​ നിർബന്ധമായതോടെ പലവഴികളും അവർ തേടി.

ഇത്യോപ്യ, നേപ്പാൾ, ​മാലദ്വീപ്​ വഴി ഇന്ത്യക്കാർ സൗദിയിലെത്തിയിരുന്നു. പിന്നീട്​ ഇതു​ മുടങ്ങി. നിലവിൽ അർമീനിയ, സെർബിയ ഉൾപ്പെടെ ഇന്ത്യക്കാർക്ക്​ വിലക്കില്ലാത്ത രാജ്യങ്ങൾ വഴിയാണ്​ സൗദിയിലേക്കുള്ള മടക്കയാത്ര​. എന്നാൽ, 2.30 ലക്ഷം മുതൽ 2.50 ലക്ഷം വരെയാണ്​ ഈ യാത്രക്ക്​ ​െചലവ്​. ഖത്തർ ഓൺ അറൈവൽ സംവിധാനം നടപ്പാവുന്നതോ​െട ട്രാവൽ ഏജൻസി പാക്കേജ്​ വഴി വരുന്നവർക്ക്​ ഒന്നേകാൽ ലക്ഷം വരെയും, സ്വന്തം നിലയിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്ത്​ വരുന്നവർക്ക്​ വളരെ കുറഞ്ഞ പണം മാത്രമേ ​െചലവാകൂ എന്നതാണ്​ മിച്ചം. ഓൺ അറൈവൽ വിസക്ക്​ ഖത്തറിൽ പ്രത്യേക ചാർജ്​ ഈടാക്കുന്നില്ല. ഇതിനു​ പുറമെ, പലരും ഖത്തറിലെത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം കഴിയുന്നതിനാൽ ഹോട്ടൽ താമസച്ചെലവും ഒഴിവാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaMalayaleesOn Arrival Visa
News Summary - They went to Saudi on the wings of hope
Next Story