തിരുവമ്പാടി വെൽഫെയർ കമ്മിറ്റി വാർഷികം
text_fieldsദോഹ: ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റിയുടെ പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഖത്തറിലെ ആതുരസേവന രംഗത്തെ പ്രമുഖൻ ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് അദ്ദേഹം ക്ലാസെടുത്തു. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി അംഗം അബ്ബാസ് മുക്കം ഉൾപ്പെടെ ആരോഗ്യപ്രവർത്തകരെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു.
ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് സാമൂഹികപ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു. ആർ.ജെ. രതീഷ്, എം.എ. അമീൻ കൊടിയത്തൂർ, മുഹ്സിൻ തളിക്കുളം എന്നിവർ സംസാരിച്ചു. ആർ.ജെ. പാർവതി അവതാരകയായിരുന്നു. പ്രസിഡൻറ് ഷാജുദ്ദീൻ സുബൈബാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജിബ് റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളത്തിന്റെ നേതൃത്വത്തിൽ ഗാനവിരുന്ന് ഒരുക്കി.
പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ, സമദ് കിളിയണ്ണി, ജംഷീർ, വാഹിദ് കപ്പലാട്ട് , ഷുഹൈബ്, സിദ്ദിഖ് ചോലക്കൽ, സമദ് ബാബു, ഹാരിസ്, സജി ഉലഹന്നാൻ, രാജ് കൊട്ടാരത്തിൽ ബിജോയ് വർഗീസ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. സുനിൽ പി.എം സ്വാഗതവും സെക്രട്ടറി ഇല്യാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.