ദോഹയിൽ ഓഫീസ് തുറന്ന് ഈജിപ്ത് എയർ
text_fieldsദോഹ: ഉപരോധം അവസാനിച്ച് സൗഹൃദം ശക്തമായതിനു പിന്നാലെ ഈജിപ്തിൻെറ ദേശീയ എയർലൈൻസ് ആയ ഈജിപ്ത് എയർ ഖത്തറിൽ ഓഫീസ് തുറന്നു. ദോഹയിൽ നടന്ന അറബ് എയര്‍ കാരിയര്‍ ഓര്‍ഗനൈസേഷൻെറ ജനറല്‍ അസംബ്ലിയിലാണ് ഈജിപ്ത് എയര്‍ ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കാരിയറിൻെറ ചെയര്മാന് അമര്‍ അബു എല്‍ എനിന്, ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിർ എന്നിവര്‍ പങ്കെടുത്തു. ഈജിപ്ത് എയർ അധികൃതർ ട്വിറ്ററിലൂടെ ഉദ്ഘാടന ചിത്രങ്ങളും പങ്കുവെച്ചു.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ആക്ടിംഗ് പ്രസിഡൻറ് മുഹമ്മദ് അല്‍ ഹജ്റി, അറബ് എയര്‍ കാരിയര്‍ ഓര്ഗനൈസേഷന് (എ.എ.സി.ഒ) സെക്രട്ടറി ജനറല്‍ അബ്ദുള്‍വഹാബ് തൊഫഹ, ഖത്തറിലെ ഈജിപ്ത് അംബാസഡര്‍ അംര്‍ അല്‍ ഷെര്‍ബിനി എന്നിവരും പങ്കെടുത്തു. 2017ലെ ഗൾഫ് പ്രതിസന്ധിയോടെ ഈജിപ്ത് ഉൾപ്പെടെ നാലു രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിേഛദിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിയോടെയാണ് ഉപരോധം അവസാനിച്ചത്. തുടർന്ന് സൗദി, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. നിലവിൽ ഈജിപ്ത് എയർ പ്രതിദിനം ഓരോ കൈറോ- ദോഹ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.