ദർബുസ്സാഇ ഇല്ലാതെ ഇത്തവണത്തെ ദേശീയ ദിനാഘോഷം
text_fieldsദോഹ: എല്ലാവർഷവും ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ദർബുസ്സാഇയിൽ നടക്കുന്ന വിവിധ പരിപാടികൾ ഇത്തവണ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നാണ് ദർബുസ്സാഇ. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി ആഘോഷ പരിപാടികളടക്കം ഒരുക്കുന്ന താൽക്കാലിക നഗരിയാണ് ദർബുസ്സാഇ.
ഇത്തവണ ഇവിടെ ആഘോഷ പരിപാടികൾ നടക്കില്ലെന്ന് ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് അറിയിച്ചത്. കോവിഡ്–19 പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലാണ് തീരുമാനം. അടുത്ത വർഷം കൂടുതൽ വിപുലമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.ദർബുസ്സാഇയിലെ പരിപാടികൾ ഒഴിവാക്കിയെങ്കിലും 'Doha 360' വെബ്സൈറ്റ് മുഖേന നിരവധി ഒൺലൈൻ മത്സരങ്ങളും സെമിനാറുകളും നടക്കുമെന്നും ഒരുക്കങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആഘോഷിക്കാറുള്ളത്. ദേശീയ ദിനാഘോഷത്തി െൻറ ഭാഗമായി ദിവസങ്ങൾക്ക് മുമ്പുതന്നെ ദർബുസ്സാഇ അണിഞ്ഞൊരുങ്ങുകയും വൈവിധ്യമാർന്ന പരിപാടികളും മത്സരങ്ങളും സാംസ്കാരിക പരിപാടികളുമായി ജനങ്ങളെ ആകർഷിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടെ എത്തുക. വർഷങ്ങളായി തുടരുന്ന പരിപാടികൾ ഇത്തവണ ഒാൺലൈൻ വഴിയാക്കിയിരിക്കുകയാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.