ഇത്തവണയും ദർബുസ്സാഇ ഇല്ലാതെ ദേശീയദിനാഘോഷം
text_fieldsദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദർബുസ്സാഇയിലെ പരിപാടികൾ ഇത്തവണയും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മറ്റു പല സ്ഥലങ്ങളിലുമായി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തിയാവും 2021ലെ ദേശീയ ദിനാഘോഷം. ഖത്തർ ദേശീയദിനാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നാണ് ദർബുസ്സാഇ. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി ആേഘാഷപരിപാടികളടക്കം ഒരുക്കുന്ന താൽക്കാലിക നഗരിയാണ് ദർബുസ്സാഇ. 2020ലും ദർബുസ്സാഇയിലെ പരിപാടികൾ ഒഴിവാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ തവണ ദർബുസ്സാഇ ഒഴിവാക്കാൻ തീരുമാനിച്ചത്.
ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം. ഇത്തവണ ഖത്തർ ലോകകപ്പിെൻറ വിളംബരമായ ഫിഫ അറബ് കപ്പിെൻറ ഫൈനൽ ദിനം കുടിയാണ് ഡിസംബർ 18. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ദിവസങ്ങൾക്ക് മുമ്പുതന്നെ ദർബുസ്സാഇ അണിഞ്ഞൊരുങ്ങുകയും വൈവിധ്യമാർന്ന പരിപാടികളും മത്സരങ്ങളും സാംസ്കാരിക പരിപാടികളുമായി ജനങ്ങളെ ആകർഷിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടെ എത്തുക. ദർബുസ്സാഇക്കായി സ്ഥിരം വേദി തയാറാവുന്നതായി അധികൃതർ അറിയിച്ചു. സ്പെഷൽ എൻജിനീയറിങ് ഓഫിസുമായി സഹകരിച്ച് ഉംസലാൽ മുഹമ്മദിൽ ഒരുങ്ങുന്ന വേദി 2022ഓടെ പൂർണ സജ്ജമാവുമെന്ന് അധികൃതർ വ്യക്തമാക്കി. 'പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം' എന്ന അർഥം വരുന്ന 'മറാബിഉൽ അജ്ദാദി... അമാന' എന്നാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം.
കുട്ടികൾക്ക് വെർച്വൽ റൺ
ദോഹ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഖത്തർ റൺ 2021'ൽ 12 വയസ്സിന് താഴെയുള്ളവർക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെങ്കിലും നിങ്ങൾ നിരാശപ്പെടേണ്ട. വീട്ടിലും പരിസരങ്ങളിലുമായി ഓടി തന്നെ നിങ്ങൾക്ക് ഖത്തറിെൻറ ഹ്രസ്വദൂര മാരത്തൺ കുതിപ്പിൽ പങ്കാളികളാവാം. ഡിജിറ്റൽ ടൈ സെറ്റിങ്ങിലൂടെ നിങ്ങൾ ഓടിപ്പൂർത്തിയാക്കിയ സമയം അയച്ചുതന്ന്് മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകർ അവസരം ഒരുക്കുന്നതാണ്. മൂന്ന് കി.മീ ദൂരമാണ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ പുർത്തിയാക്കേണ്ടത്. മത്സരം പൂർത്തിയാക്കുന്നവർക്ക് മെഡലുകളും ജേതാവാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ടാവും. നേരത്തെ രജിസ്റ്റർ ചെയ്ത 12ന് താഴെ പ്രായമുള്ളവർക്ക് മാത്രമായിരിക്കും വെർച്വൽ റണ്ണിന് അവസരം.
ഒക്ടോബർ 15ന് മുമ്പായി വെർച്വൽ റൺ പൂർത്തിയാക്കി ബന്ധപ്പെട്ട രേഖകൾ സംഘാടകർക്ക് എത്തിക്കണം. ഒക്ടോബർ 15ന് ആസ്പയർ പാർക്കിലാണ് ഖത്തർ റൺ സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അണ്ടർ 12 കുട്ടികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.