രണ്ടു നവംബറുകൾക്കിടയിലെ മൂന്നര പതിറ്റാണ്ട്
text_fieldsദോഹ: മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു നവംബറിലായിരുന്നു ദോഹയിൽ വന്നിറങ്ങുന്നത്. മറ്റൊരു നവംബറിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഇതിനിടയിൽ കടന്നു പോയത് 35 വർഷം. ഗൾഫ് എന്ന മോഹവുമായി കുടുംബത്തെയും ബന്ധുക്കളെയും വിട്ട് 1986 നവംബർ ആറിന് ദോഹയിൽ വിമാനമിറങ്ങുേമ്പാൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഇന്ന് മറ്റൊരു നവംബറിൽ മടങ്ങുേമ്പാൾ ചൂട് മാറിയിട്ടില്ല.
കല്യാണം പോലെ ബന്ധുക്കളും നാട്ടുകാരും ആഘോഷമാക്കുന്ന പ്രവാസിയുടെ യാത്രയയപ്പ് ഇന്നും ഓർമയിലുണ്ട്. 1986 ഒക്ടോബർ 28നു പുലർച്ചയാണ് വീട്ടിൽനിന്ന് പുറപ്പെട്ടത്. വാഹനസൗകര്യം ഇല്ലാതിരുന്നിട്ടും നിരവധി പേർ യാത്രയയക്കാൻ നാദാപുരം വരെയെത്തി. നരിക്കാട്ടേരിയിൽനിന്നു ചേലക്കാടുവരെ നടന്നുവന്നതും ജുമുഅത്ത് പള്ളിയിൽനിന്ന് സുബ്ഹി നമസ്കരിച്ചു ടൗണിലെ ചായക്കടയിൽനിന്നു ചായകുടിച്ച്, മുംബൈയിലേക്ക് ബസ് കയറിയതും ഇന്നലെ കഴിഞ്ഞ പോലെ ഓർമയിൽ തങ്ങിനിൽക്കുന്നു.
ഖത്തറിലേക്കുള്ള കന്നിവരവിൽ ഒരു പെട്ടിയും കൈയിൽ ഒരു പാസ്പോർട്ട് ബാഗും കഴുത്തിൽ ഒരു തോർത്ത് മുണ്ടുമാണുണ്ടായിരുന്നത്. ഒന്നര ദിവസം നീണ്ട യാത്രക്കൊടുവിൽ മുംബൈയിൽ. ഏതാനും ദിവസത്തിനുശേഷമാണ് ദോഹയിലേക്ക് പറന്നത്.
ഇവിടെയെത്തി േജാലിയില്ലാതെ കുറെ മാസങ്ങൾ. ശേഷം, പതുക്കെ പച്ചപിടിച്ച നാളുകൾ. പതിവുപോലെ വർഷങ്ങൾക്കിടെ അവധി യാത്രകൾ. ഇതിനിടയിൽ പ്രിയപ്പെട്ടവരുടെ ഒരുപിടി വേർപാടുകൾ. കുടുംബത്തിനായുള്ള ജീവിതം. ഏതൊരു പ്രവാസിയുടേതുംപോലെ നീണ്ടുപോയ 35 വർഷത്തിനൊടുവിലും സംതൃപ്തനാണ്.
ആദ്യവരവിൽ കണ്ട ഖത്തറിൽനിന്നും ഇന്ന് നാട്ടിേലക്ക് മടങ്ങുേമ്പാഴേക്കും ഈ നാട് ഏറെ മാറി. വിരലിലെണ്ണാവുന്ന ബഹുനില കെട്ടിടങ്ങളിൽനിന്നും അംബര ചുംബികളായ കെട്ടിടങ്ങളുടെ നാടായി ഖത്തർ മാറി. അഞ്ചും ആറും വരികളുള്ള റോഡുകളും ഫ്ലൈ ഓവറുകളും വലിയ പാലങ്ങളുമൊക്കെയായി ഖത്തർ ലോകനഗരിയായി മാറി. അൽ സദ്ദിലെ സലാം പ്ലാസയും ജൈദ ഫ്ലൈ ഓവറിനടുത്തുള്ള ദി സെൻററും മാത്രമായിരുന്നു അന്ന് ഷോപ്പിങ് മാളുകളായുണ്ടായിരുന്നത്. ഇന്ന് ഖത്തർ നിറയെ മാളുകളും ഹൈപ്പർ മാർക്കറ്റുകളുമായി. പഴയ കാലം ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത ഒന്നാണ് ഇറാനി സൂഖിലെ ബിസ്മില്ല ഹോട്ടൽ. മലയാളികൾ തമ്പടിക്കുന്ന സ്ഥലം. റുമേലയിലെ ദൽഹി ദർബാർ, ബിൻ മഹമൂദിലെ ബദ്രിയ, ഫരീദ് ദിർഹത്തിലെ ക്വാളിറ്റി, ഫരീദ് ഗാനത്തിലെ ബുഷ്റ, അബ്ദുൽ അസീസിലെ സംസം.. അന്നു മലയാളികളുടെ അറിയപ്പെട്ട ഹോട്ടലുകൾ ഇവയായിരുന്നു. നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുേമ്പാൾ ശാരാ കഹർഭയിലെ നാഷണിലെ വിൽപനയും കാത്തിരിക്കലായിരുന്നു പ്രധാന ചടങ്ങ്. ടാപ് റെേക്കാർഡറും ഇസ്തിരിപ്പെട്ടിയും എമർജൻസി ലൈറ്റും മിക്സിയും പ്ലേറ്റുകളും ഒക്കെ അവിടത്തെ വിൽപന കാലത്ത് വാങ്ങിക്കൂട്ടി നാട്ടിലെത്തിക്കുേമ്പാൾ ആവശ്യക്കാരുമേറെയായിരുന്നു. ജീവിതത്തിെൻറ പാതികാലത്തിലധികം കഴിഞ്ഞുകൂടിയ ഈ മണ്ണിനോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞ് പ്രിയപ്പെട്ട പോറ്റുനാടിനോട് വിടപറഞ്ഞ് മടങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.