സ്വകാര്യ മേഖലയിൽ മൂന്നു ദിനം അവധി
text_fieldsദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ സ്വകാര്യ മേഖലയില്‍ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമത്തിന് വിധേയമായാണ് ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും അവധി. അതേസമയം അവധി ദിവസങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന സാഹചര്യത്തിൽ അധിക സമയ വേതനവ്യവസ്ഥകളും മറ്റു അലവൻസുകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നേരത്തേ തന്നെ അവധി ആരംഭിച്ചിരുന്നു. ശനിയാഴ്ച തുടങ്ങിയ അവധി, ഏപ്രിൽ15 വരെയാണുള്ളത്. ബാങ്കുകളിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ചവരെയും അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.