ഖത്തറിലെ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് തമിഴ്നാട്ടുകാർ മുങ്ങി മരിച്ചു
text_fieldsദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷത്തിന് പോയ കുടുംബം അപകടത്തിൽ പെട്ട് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരണപ്പെട്ടു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ കുംഭകോണം സ്വദേശികളായ ബാലാജി ബാലഗുരു(38), മകന്‍ രക്ഷന്‍ ബാലാജി(10), സുഹൃത്തിന്‍റെ മകൾ വര്‍ഷിണി വൈദ്യനാഥന്‍ (12) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകീട്ടാണ് അപകടമുണ്ടായത്. മരിച്ച ബാലാജിയുടെയും സുഹൃത്തായ വൈദ്യനാഥൻെറയും കുടുംബങ്ങള്‍ ഒന്നിച്ച് ബീച്ചില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. തിരമാല പെട്ടെന്ന് ഉയരുകയും ആഞ്ഞടിക്കുകയും ചെയ്തതോടെ എല്ലാവരും കരയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരെ കാണാതാവുകയായിരുന്നു. ബാലാജിയും വര്‍ഷണിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കോസ്റ്റ് ഗാര്‍ഡുള്‍പ്പെടെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ രക്ഷന്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. അല്‍ഖോര്‍ ഹമദ് ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മറ്റുനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മരിച്ച രക്ഷൻ ബാലാജി ബിർല പബ്ലിക് സ്കൂളിലെയും, വർഷിണി മൊണാർക് സ്കൂളിലെയും വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.