ഈദ്, വിഷു, ഈസ്റ്റർ സംഗമവുമായി തൃശ്ശൂർ ജില്ല സൗഹൃദ വേദി
text_fieldsദോഹ: തൃശ്ശൂർ ജില്ല സൗഹൃദ വേദി കൾച്ചറൽ കമ്മിറ്റിയുടേയും ടാക്ക് ഖത്തറിന്റെയും സംയുക്ത നേതൃത്വത്തിൽ ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച സൗഹൃദോത്സവം 2022 കലാ സന്ധ്യക്ക് വർണാഭമായ കൊടിയിറക്കം. 120ൽ പരം കലാകാരന്മാരും, കലാകാരികളും അടക്കം 500ൽ അധികം ആളുകളുടെ പങ്കാളിത്തം ഉണ്ടായി. ഹംദാൻ , ശിവപ്രിയ, ഹിബ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം വേദി കലാ കുടുംബത്തിൽനിന്നും മുരളി മാധവൻ , അതുല്യ സനീഷ് , സെമി നൗഫൽ , രജീഷ്, ഫൈസൽ, സെൻജിത്ത്,റഫീഖ്, ജോഷി, സത്യൻ,രേഖ പ്രമോദ് എന്നിവരും മറ്റ് കൾച്ചറൽ കമ്മിറ്റി അംഗങ്ങളും സംഗമത്തിലുണ്ടായിരുന്നു.
ദോഹയിലെ പ്രശസ്ത കലാകാരികൾ അവതരിപ്പിച്ച ഒപ്പന, മാർഗംകളി എന്നിവക്കു പുറമെ ടാക്ക് ഖത്തർ വിദ്യാർഥികളുടെ സംഘഗാനം, ഫാൻസി ഡ്രസ്, ഗ്രൂപ് ഡാൻസ് , നാടൻ പാട്ടുകൾ , സിനിമാറ്റിക് ഡാൻസുകൾ എന്നിവയും അരങ്ങേറി. പരിശീലകരും കുട്ടികളും അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്, കളരിപ്പയറ്റ് എന്നിവ സദസ്സിനെ ആകർഷിച്ചു.
പൊതു സമ്മേളനത്തിൽ വേദി ജനറൽ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പ്രഡിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷതയും, ഉപദേശക സമിതി അംഗവും, ഓറിയന്റൽ ട്രേഡിങ് എം.ഡിയുമായ വി.എസ്. നാരായണൻ ഉദ്ഘാടനവും നിർവഹിച്ചു. ഇന്ത്യ ബുക്ക് -ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവ് അബ്ദുൽ ഫത്താഹ് ഫിറോസ്, നിധിൻ പ്രണവ് എന്നീ കുരുന്നുകളെ ചടങ്ങിൽ ആദരിച്ചു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഹബീബ് ചെമ്മാപ്പുള്ളി നന്ദി പറഞ്ഞു. ഷറഫ്, റാഫി കണ്ണോത്ത്, പ്രമോദ്, അബ്ദുൽ റസാക്ക് എന്നിവർക്കൊപ്പം, മുഖ്യ അവതാരകൻ അക്ബർ അലിയും, കാരുണ്യം കൺവീനർ റാഫിയുടെ നേതൃത്വത്തിലുള്ള വളന്‍റിയർ സംഘവും ചേർന്ന് ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.